Breaking News

Trending right now:
Description
 
Dec 19, 2013

അലക്സ് തോമസ് ഫൊക്കാന കണ്‍വെന്‍ഷന്‍ കണ്‍വീനര്‍

Mathew Moolacheril
image ന്യൂയോര്‍ക്ക്: അലക്സ് തോമസ്സിനെ ഫൊക്കാന കണ്‍വെന്‍ഷന്‍ കണ്‍വീനറായി തിരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു.

2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ റീജന്‍സി ഹോട്ടലില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. 35 വര്‍ഷമായി ഫിലഡല്‍ഫിയ നിവാസിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, സംഘാടകനും നല്ലൊരു വാഗ്മിയുമാണ്. ഫൊക്കാന ഫ്ലോറിഡ നാഷണല്‍ കണ്‍വെന്‍ഷന്റെ വൈസ് ചെയര്‍മാന്‍, 2009-ല്‍ പെന്‍സില്‍വേനിയയില്‍ വച്ചുനടന്ന ഫൊക്കാന സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍, പമ്പാ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാവ്, ഫിലഡല്‍ഫിയയിലെ 15 സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ തുടങ്ങി വിവിധ സംഘടനകളില്‍ പ്രവര്‍ത്തി പരിചയമുള്ളയാളാണ് അലക്സ്.

അദ്ദേഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 2003-ല്‍ ഫിലഡല്‍ഫിയ മേയറില്‍ നിന്നും, 2008-ല്‍ ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍ പ്രസിഡന്റില്‍ നിന്നും, 2012-ല്‍ പെന്‍സില്‍വേനിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയില്‍ നിന്നും, 2013 നവംബര്‍ 22-ന് പെന്‍സില്‍വേനിയ ഗവര്‍ണര്‍ ടോം കോര്‍ബെറ്റില്‍ നിന്നും കമ്മ്യൂണിറ്റി സര്‍വ്വീസിനുള്ള അവാര്‍ഡുകള്‍ അലക്സിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പെന്‍സില്‍വേനിയ പോലീസ് കമ്മീഷണര്‍ , ഡിസ്ട്രിക്റ്റ് അറ്റോര്‍ണി എന്നിവരുടെ അഡ്വൈസറി കൗണ്‍സില്‍ മെമ്പര്‍ ആയി പ്രവര്‍ത്തിക്കുന്നു.

ഏറ്റെടുത്ത ഉത്തരാവാദിത്വം വളരെ ഭംഗിയായി നിര്‍വ്വഹിക്കുമെന്നും, ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ പെന്‍സില്‍വേനിയ കിക്ക് ഓഫ് 2014 മാര്‍ച്ചില്‍ ഫിലഡല്‍ഫിയയില്‍ വച്ചു നടത്തുവാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്നും അലക്സ് പറഞ്ഞു.

കണ്‍വെന്‍ഷന്‍ പരിപാടികള്‍ കൂടുതല്‍ മനോഹരമാക്കുവാന്‍ അലക്സിന് സാധിക്കുമെന്നും പ്രസിഡന്റ് മറിയാമ്മ പിള്ള, ട്രഷറര്‍ വര്‍ഗ്ഗീസ് പാലമലയില്‍ , ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ പറഞ്ഞു.