Dec 18, 2013
ഖത്തര്‍ എയര്‍വേയ്സ് ദോഹയിലേയ്ക്ക് ഓണ്‍ലൈന്‍ വീസാ സര്‍വീസ് ആരംഭിക്കുന്നു
ദോഹയിലേയ്ക്ക് പോകുവാനും തിരികെ വരുവാനും
ടിക്കറ്റുള്ള ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് 60 ദിവസത്തിനുള്ളില്‍
ഉപയോഗിക്കാവുന്ന ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കാം. ഇത്
ഖത്തറിലേയ്ക്കുള്ള ടൂറിസ്റ്റ് വീസാ ലഭിക്കാന്‍ എളുപ്പമാക്കുന്നു.
അപേക്ഷിക്കുന്നവര്‍ക്ക് ഖത്തര്‍ എയര്‍ലൈന്‍സിന്റെ ഹോളിഡേ വിഭാഗമായ ഡിസ്കവര്
ഖത്തര്‍ വഴിയുള്ള ഹോട്ടല്‍ ബുക്കിംഗും അത്യാവശ്യമാണ്. ഹോട്ടലില്‍ സ്റ്റേ
ചെയ്യുന്ന സമയത്തിനുള്ളില്‍ ഇവര്‍ക്ക്് വിസാ ഇഷ്യൂ
ചെയ്യപ്പെടും.
പ്രോസസ്സിംഗിന്റെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കുന്നു. വീസ
പ്രൊസസ് ചെയ്യാന്‍ 10 ദിവസത്തോളം എടുക്കും. ഒരാള്‍ക്ക് 55 യുഎസ് ഡോളര്‍ ആണ്
വീസാ ഫീസ്. 120 യുഎസ് ഡോളര്‍ നല്കിയാല് ഏഴ് ദിവസം കൊണ്ട് വീസ ലഭ്യമാകും. വീസാ
ഫീസുകള്‍ തിരികെ ലഭിക്കുന്നതല്ല.
ഈ രീതിയില്‍ വീസാക്കുവേണ്ടി
അപേക്ഷിക്കാന്‍ താല്പര്യപ്പെടുന്നവര് ദോഹ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാലുടന്‍
ഇമ്മിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ റിസര്‍വേഷന്‍
ഉറപ്പാക്കുന്നതിനുള്ള പ്രൂഫ്, കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ്,
ആവശ്യത്തിനുള്ള ഫീ അല്ലെങ്കില്‍ കുറഞ്ഞത് 1370 യുഎസ് ഡോളര്‍ അല്ലെങ്കില്‍
വാലിഡിറ്റിയുള്ള ഒരു ഇന്റര്‍നാഷണല്‍ ക്രഡിറ്റ കാര്‍ഡ് എന്നിവ ഉണ്ടെന്ന്
ഉറപ്പാക്കണം.