Breaking News

Trending right now:
Description
 
Dec 18, 2013

സിഡ്നി സെന്‍റ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

സുജീവ് വര്‍ഗീസ്‌
image


സിഡ്നി : സെന്‍റ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ ക്രിസ്മസ്   ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. രക്ഷകന്റെ തിരുപിറവി  അറിയിച്ചു കൊണ്ടുള്ള കരോള്‍ സര്‍വീസ് ഇടവകയുടെ വിവിധ ഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചുകൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേളവിസ്മയങ്ങള്‍ ഇടവക ജനങ്ങള്‍ ആഘോഷമാക്കി മാറ്റുകയാണ്.ക്രിസ്മസിനെയും പുതു വര്‍ഷത്തെയും എതിരേല്‍ക്കാനായി  പള്ളിയും പരിസരങ്ങളും കമനീയമായി അലങ്കരിച്ചിരിക്കുന്നു. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും സജ്ജമായികഴിഞ്ഞു. ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ക്രിസ്മസ് സായാഹ്നം ഡിസംബര്‍ 14 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മുഖ്യ അഥിതി ആയിരുന്ന ഓര്‍ത്തഡോക്സ് സഭയുടെ തിരുവനതപുരം ഏരിയ സുവിശേഷസഘ൦ സെക്രട്ടറി ശ്രീ മാത്യു കെ ഉമ്മന്‍ ക്രിസ്മസ് സന്ദേശം നല്‍കി.തുടര്‍ന്നു സണ്‍‌ഡേ സ്കൂള്‍ കുട്ടികളുടേയും യുവജനപ്രസ്ഥാന അംഗങ്ങളുടെയും മര്‍ത്തമറിയംസമാജം അംഗങ്ങളുടെയും നേതിര്‍ത്വത്തില്‍ മനോഹാരമായ ക്രിസ്മസ് പരിപാടികള്‍ അരങ്ങേറി. കൊയര്‍ ആലപിച്ച ക്രിസ്മസ്  ഗാനങ്ങള്‍ ശ്രദ്ധേയമായി.  ഇടവകയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച രണ്ടു സ്കിറ്റുകള്‍ ചടങ്ങുകളുടെ മുഖ്യ ആകര്‍ഷണം ആയിരുന്നു.സഞ്ചിയില്‍നിറയെ സമ്മാനങ്ങളുമായി സന്താക്ലോസിന്‍റെ വരവ് കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആസ്വദിച്ചു. ചടങ്ങുകള്‍ക്ക് ശേഷം എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിരൂന്നു. പരിപാടികള്‍ക്ക് ഇടവക വികാരി ഫാ. തോമസ്‌  വര്‍ഗീസും കമ്മിറ്റി അംഗങ്ങളും  നേതിര്‍ത്വം നല്‍കി.

ഇടവകയുടെ ക്രിസ്മസ് ശ്രെശ്രൂഷ ഡിസംബര്‍ 24 വൈകുന്നേരം ശനിയാഴ്ച 6 മണി മുതല്‍ നടത്തപെടും  എന്ന് ഇടവക വികാരി അറിയിച്ചു.