Breaking News

Trending right now:
Description
 
Dec 18, 2013

നോക്കിയയുടെ ആശ വിഭാഗത്തില്‍ പുതിയ മൂന്ന്‌ സ്‌മാര്‍ട്ട്‌ഫോണുകള്‍ കൂടി

image നോക്കിയ ആശ 501 ന്റെ വിജയത്തെത്തുടര്‍ന്നാണ്‌ പുതിയ ഉല്‍പന്നങ്ങളുടെ വരവ്‌. സവിശേഷമായ ഡിസൈനും ക്രിസ്റ്റല്‍ ക്ലിയര്‍ ഇഫക്ടും നല്‍കിക്കൊണ്ട്‌ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ നൂതനത്വത്തിന്റെ പുതിയ നിര്‍വചനമാണ്‌ ഈ ഫോണുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്‌. സൈ്വപ്പ്‌ ആസസിലൂടെ ക്യാമറയിലെത്താനുള്ള സംവിധാനം, വണ്‍ ടച്ച്‌ ഫോട്ടോ ഷെയറിങ്‌, കൂടുതല്‍ സോഷ്യലും വ്യക്തിഗതവുമായ ഫാസ്റ്റ്‌ലെയിന്‍ എന്നിവയും ഇതിന്റെ സവിശേഷതകളാണ്‌.

നോക്കിയ ആശ 502 ല്‍ എല്‍ ഇ ഡി ഫ്‌ളാഷോടെ അഞ്ച്‌ മെഗാപിക്‌സെല്‍ കാമറയാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. ഈ വിലനിലവാരത്തിലുള്ള ഫോണുകളില്‍ ഉണ്ടാകാത്തത്ര ആധുനിക സംവിധാനമാണിത്‌. ഐഡിയ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി മൂന്നുമാസത്തേക്ക്‌ ഓരോ മാസവും 500 എം ബി വരെയുള്ള 2ജി ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ സൗജന്യമായി ലഭിക്കും.

നോക്കിയ ആശ 503 ജനുവരി ആദ്യം പുറത്തിറക്കും. ഫ്‌ളാഷോടെയുള്ള 5 എംപി ക്യാമറയായിരിക്കും ഇതിലുണ്ടാകുക. ആശ പ്ലാറ്റ്‌ഫോമില്‍ ആദ്യമായുള്ള 3.5 ജി എച്ച്‌എസ്‌പിഎയും ഇതിലുണ്ടാകും. പോറലേല്‍ക്കാത്ത ഗോറില്ല ഗ്ലാസ്‌ സ്‌ക്രീനായിരിക്കും ഇതിന്റെ മറ്റൊരു പ്രത്യേകത.
മൂന്നു ഉല്‍പന്നങ്ങള്‍ക്കും ക്ലിസ്റ്റല്‍ ക്ലിയര്‍ ഇഫക്ട്‌ നല്‌കുന്ന ലേയറോട്‌ കൂടിയ സവിശേഷമായ ഡിസൈനുണ്ടാകും. ദീര്‍ഘകാലം നിലനില്‍ക്കുന്നതും മറ്റു ഹാന്‍ഡ്‌സെറ്റുകളെ വിസ്‌മയിപ്പിക്കുന്നതുമായിരിക്കും ഇത്‌. സൈ്വപ്പ്‌, ഫാസ്റ്റ്‌ലെയിന്‍ എന്നി എന്‍ഹാന്‍സ്‌മെന്റുകളോടെ നവീകരിച്ച യൂസര്‍ ഇന്റര്‍ഫേസാണ്‌ ഇവയിലുള്ളത്‌.
ഇമേജിങ്‌ കൂടുതല്‍ എളുപ്പമാക്കുന്നതും സോഷ്യലും രസനീയവുമാക്കുന്നതാണ്‌ ആശ പ്ലാറ്റ്‌ഫോമിലെ സൈ്വപ്പ്‌ നാവിഗേഷന്‍. ഇതിന്റെ സഹായത്താല്‍ വെറുമൊരു സൈ്വപ്പോടെ ആശ 502, 503 ഫോണില്‍ ലോക്ക്‌ സ്‌ക്രീനില്‍ ഫ്‌ളാഷുള്ള 5എംപി ക്യാമറ ലഭ്യമാകും. ക്യാമറ ആക്ടിവേറ്റ്‌ ചെയ്യപ്പെട്ടാല്‍ ഒരു ടച്ചുകൊണ്ട്‌ ചിത്രങ്ങള്‍ പകര്‍ത്താനും മറ്റൊന്നുകൊണ്ട്‌ അത്‌ ഫേസ്‌ബുക്കിലേക്കോ ട്വിറ്ററിലേക്കോ പകര്‍ത്താനും കഴിയും. ഇതുകൊണ്ട്‌ ഒരു നിമിഷംപോലും നഷ്ടപ്പെടാതെ ചിത്രങ്ങള്‍ പകര്‍ത്താനും ഷെയര്‍ ചെയ്യാനും കഴിയും. ഷെയറിങ്ങിനുമുമ്പ്‌ ചിത്രങ്ങള്‍ മിനുക്കി മികച്ചതാക്കാനുള്ള ബില്‍റ്റ്‌ ഇന്‍ ഫില്‍റ്റേഴ്‌സുമുണ്ട്‌. ഫോട്ടോകള്‍ ടാഗ്‌ ചെയ്യാനും സ്‌പെഷ്യല്‍ ഇഫക്ട്‌സില്‍ ലഭ്യമാക്കാനും ഇന്‍സ്റ്റാഗ്രാഫ്‌, പിക്‌ഫീഡ്‌ സംവിധാനങ്ങളും കാമറ ഫൈവ്‌ ഇന്‍ വണ്‍ തുടങ്ങിയ സംവിധാനങ്ങളും ആശയില്‍ ഉണ്ടാകും. നോക്കിയ ആശ 500ല്‍ 2 എം പി കാമറയാണ്‌ ഉണ്ടായിരിക്കുക.

സമീപകാലത്ത്‌ ആശ 501ലാണ്‌ ആശ പ്ലാറ്റ്‌ഫോമില്‍ ഇതാദ്യമായി വാട്‌സ്‌ആപ്പ്‌ സൗകര്യം ലഭ്യമാക്കുന്നത്‌. ഇത്‌ 502, 503, 500 ഫോണുകളിലും ലഭിക്കും. വി ചാറ്റ്‌, ലൈന്‍, ഇബഡ്ഡി, നിംബസ്‌ തുടങ്ങിയ പ്രമുഖ ചാറ്റ്‌, മെസേജിങ്‌ ആപ്പുകളും ലഭ്യമായിരിക്കും. നോക്കിയ സ്‌റ്റോറില്‍ ആയിരക്കണക്കിന്‌ സൗജന്യ ആപ്‌സും ഗെയിംസും കണ്ടന്റുകളും ലഭിക്കും.