Breaking News

Trending right now:
Description
 
Dec 18, 2013

സ്‌മാര്‍ട്ട്‌ മന്ത്‌ലി ഇന്‍കം പ്ലാനുമായി കനറ എച്ച്‌എസ്‌ബിസി ഒബിസി ലൈഫ്‌

image

പോളിസി ഉടമകള്‍ക്ക്‌ പ്രതിമാസ വരുമാനം ഉറപ്പുനല്‍കുന്ന സ്‌മാര്‍ട്ട്‌ മന്ത്‌ലി ഇന്‍കം പ്ലാന്‍ കനറ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ വിപണിയില്‍ അവതരിപ്പിച്ചു. 25 വര്‍ഷം വരെ ലൈഫ്‌ കവറേജും, പതിനൊന്നാമത്‌ വര്‍ഷം മുതല്‍ തുടര്‍ന്ന്‌ 15 വര്‍ഷത്തേക്ക്‌ നിശ്ചിത വരുമാനവും ഉറപ്പു നല്‍കുന്ന സ്‌കീമാണിത്‌.

18 മുതല്‍ 55 വയസുവരെ പ്രായമുള്ളവര്‍ക്ക്‌ ഈ സ്‌കീമില്‍ ചേരാം. പോളിസി കാലാവധി 25 വര്‍ഷം. പ്രീമിയം അടയ്‌ക്കേണ്ട കാലാവധി 15 വര്‍ഷത്തേക്ക്‌. പ്രതിമാസ തവണകളായോ വര്‍ഷത്തില്‍ ഒറ്റതവണയായോ പ്രീമിയം അടയ്‌ക്കാം. കുറഞ്ഞ നിക്ഷേപത്തുക പ്രതിമാസം 2000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. പ്രീമിയം തുകയ്‌ക്കനുസരിച്ച്‌ പതിനൊന്നാമത്‌ വര്‍ഷം മുതലുള്ള പ്രതിമാസ വരുമാനവും വ്യത്യസപ്പെടും. വാര്‍ഷിക ബോണസും അവസാനവട്ടത്തില്‍ ഫൈനല്‍ ബോണസും ഇതിനു പുറമേയുണ്ട്‌. അത്യാവശ്യ കാര്യങ്ങള്‍ക്കായി ലോണ്‍ സൗകര്യവും നല്‍കുന്നുണ്ട്‌ ഈ പോളിസി. നിയമ പ്രകാരമുള്ള നികുതിയിളവുകളും കമ്പനി ഉറപ്പുനല്‍കുന്നു.

പൊതുമേഖലാ ബാങ്കുകളായ കനറ ബാങ്ക്‌ 51 ശതമാനവും, ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ 23 ശതമാനവും, എച്ച്‌എസ്‌ബിസി ഇന്‍ഷൂറന്‍സ്‌ (ഏഷ്യ പസഫിക്‌) ഹോള്‍ഡിംഗ്‌ ലിമിറ്റഡ്‌ 26 ശതമാനവും ഓഹരി കൈയ്യാളുന്ന സംയുക്ത സംരംഭമാണ്‌ കനറ എച്ച്‌എസ്‌ബിസി ഒബിസി ലൈഫ്‌ ഇന്‍ഷൂറന്‍സ്‌.