Breaking News

Trending right now:
Description
 
Dec 18, 2013

നഴ്‌സുമാരുടെ നിയമനം: ഇടനിലക്കാരന്‍ ആരെന്ന്‌ വ്യക്തമാക്കണമെന്ന്‌ എം.പി

image
കുവൈറ്റ്‌: സര്‍ക്കാരിനും നഴ്‌സുമാര്‍ക്കും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഏതെങ്കിലും കമ്പനിയെ ഏല്‌പിച്ചിട്ടുണ്ടോയെന്ന്‌ കുവൈറ്റ്‌ പാര്‍ലമെന്റില്‍ ഹുസൈന്‍ അല്‍ ക്വാവയിന്‍ എം.പി.

മറ്റു രാജ്യക്കാരായ നഴ്‌സുമാരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുന്നതിന്‌ ഏതു കമ്പനിയെയാണ്‌ ചുമതലപ്പെടുത്തിയതെന്ന്‌ വ്യക്തമാക്കണമെന്നും എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഫിലിപ്പിയന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ കുവൈറ്റ്‌ സര്‍ക്കാരുമായി ഒരു കേസുണ്ടെന്നു പറയുന്നതിന്റെ നിജസ്ഥിതി വ്യക്തമാക്കണമെന്നും ഇദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
മറ്റു രാജ്യങ്ങളില്‍ നിന്ന്‌ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യുന്ന കമിറ്റികളുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന്‌ എംപി ആവശ്യപ്പെട്ടു. നിയമനങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രത്യേക ഫീസ്‌ സര്‍ക്കാര്‍ ഈടാക്കുന്നുണ്ടോയെന്നും വ്യക്തമാക്കണമെന്നും പപറഞ്ഞു.