Breaking News

Trending right now:
Description
 
Dec 18, 2013

വായ്‌പയെടുത്തവര്‍ ആശ്വാസത്തില്‍:റിസര്‍വ്‌ ബാങ്ക്‌ വായ്‌പനയം പ്രഖ്യാപിച്ചു

image
ന്യുഡല്‍ഹി: മുഖ്യപലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ്‌ ബാങ്ക്‌ വായ്‌പ നയം പ്രഖ്യാപിച്ചു. പണപ്പെരുപ്പനിരക്ക്‌ കുത്തനെ ഉയര്‍ന്നതിനാല്‍ മുഖ്യപലിശ നിരക്കില്‍ വന്‍ വര്‍ധനവ്‌ ഭയന്നിരുക്കുകയായിരുന്നു വായ്‌പ എടുത്തവര്‍. എന്നാല്‍ വായ്‌പ നയം ജനങ്ങള്‍ക്ക്‌ ആശ്വാസമായി.

കഴിഞ്ഞ പതിനാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ്‌ രാജ്യം അഭിമുഖികരിക്കുന്നത്‌. റിപ്പോ നിരക്ക്‌ 7.75 ശതമാനം തന്നെയായി തുടരും. റിവേഴ്‌സ്‌ റിപ്പോ നിരക്കും മാറ്റമില്ലാതെ തുടരും. ഭക്ഷ്യവില സൂചിക 14.72 ശതമാനമെന്ന ഉയര്‍ന്ന നിലയിലാണ്‌.

വ്യവസായിക ഉല്‍പാദനസൂചികയും കുത്തനെ കുറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 8.4 ശതമാനമായിരുന്നു ഉല്‍പാദന സൂചിക.