Breaking News

Trending right now:
Description
 
Dec 18, 2013

ഇനി പന്ന്യന്‍മുടി അംബികാസ്റ്റൈലില്‍,പാര്‍ട്ടി ശാസനകള്‍ പോലും ധിക്കരിച്ച്‌ പന്ന്യന്‍ മുടി മുറിച്ചു

image
ഇനി പന്ന്യന്‍ മുടി അംബികാ സ്റ്റൈലില്‍, പാര്‍ട്ടി ശാസനകള്‍ പോലും ധിക്കരിച്ച്‌ പന്ന്യന്‍ മുടി  മുറിച്ചു.

ബൈബിളിലെ സാംസന്‍ എന്ന കഥാ പാത്രത്തിന്റെ കരുത്തു പോലെ പന്ന്യന്‍ രവീന്ദ്രന്‍ എന്ന മനുഷ്യനെ പന്ന്യന്‍ ആക്കിയ മുടി മുറിക്കാന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി അവസാനം തയാറായി. ക്യാന്‍സര്‍ രോഗികളുടെ കണ്ണൂനീരിനു മുന്നിലാണ്‌ പന്ന്യന്‍ തന്റെ മുടി മുറിച്ചത്‌. രോഗികള്‍ക്ക്‌ വിഗ്‌ നിര്‍മ്മിക്കാനാണ്‌ മുടി മുറിച്ചത്‌. 15 ഇഞ്ച്‌ നീളത്തിലുള്ള മുടിയാണ്‌ ദാനം ചെയ്യേണ്ടിയിരുന്നത്‌. എന്നാല്‍ അത്രയും നീളത്തില്‍ മുടി മുറിക്കാന്‍ വിസമതിച്ച പ്രതീകത്മകമായി മുടി മുറിച്ച്‌ നല്‌കി ക്യാന്‍സര്‍ രോഗികളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌. ടെക്‌നോപാര്‍ക്കിലെ ഒരുഐ.ടി കമ്പനിയില്‍ വച്ച്‌ കിംസ്‌ പിനാക്കിള്‍ കാന്‍സര്‍ സെന്ററിലെ സഹകരണത്തോടെയാണ്‌ കേശദാനം നടത്തിയത്‌.

പ്രശസ്‌ത ഹെയര്‍സ്റ്റൈലിസ്റ്റ്‌ അംബികപിള്ളയും വിജിയുമാണ്‌ മുടി മുറിച്ച പന്ന്യന്‌ പുതിയ ഹെയര്‍സ്റ്റൈല്‍ ഒരുക്കിയിരിക്കുന്നത്‌.


 

എഴുപതുകളില്‍ ഫാഷനായിരുന്നു ഹിപ്പിയിസം. ഹിപ്പികളെ കണ്ടാല്‍ പോലീസ്‌ കണ്ടാല്‍ പിടിച്ചു മുടി മുറിക്കുമായിരുന്നു. അന്ന്‌ യുവാക്കളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്‌ മുടി നീട്ടി വളര്‍ത്തിയത്‌. 

ലോകത്തെമ്പാടും ആരാധകരുള്ള പന്ന്യന്റെ മുടി ഇന്നലെ അംബിക പിള്ള നിഷ്‌കരുണം വെട്ടി മാറ്റിയപ്പോള്‍ പന്ന്യന്റെ മുഖം ഒന്നു വാടിയോ വാടി കാണണം.

പന്ന്യന്റെ മുടികാര്യത്തെക്കുറിച്ച്‌ ഗ്ലോബല്‍ മലയാളത്തിന്‌ പന്ന്യന്‍ രവീന്ദ്രന്‍ അനുവദിച്ച അഭിമുഖത്തില്‍ നിന്ന്‌

പാര്‍ട്ടി മുടി മുറിക്കണമെന്നും പറയുന്നുണ്ടല്ലോ, മുടി മുറിക്കുമോ? 

തീര്‍ച്ചയായും. രാജ്യത്തെ അടിയന്തരാവസ്ഥക്കാലത്തെ ഭരണവ്യവസ്ഥയോട്‌ പ്രതിഷേധിച്ചാണ്‌ ഞാന്‍ മുടി വളര്‍ത്താന്‍ തുടങ്ങിയത്‌. രാജ്യം ജനാധിപത്യവ്യവസ്ഥയിലേക്ക്‌ മാറാതെ മുടി മുറിച്ചു മാറ്റില്ല എന്നതായിരുന്നു പ്രതിജ്ഞ. പാര്‍ലമെന്‍രില്‍ എത്തുമ്പോള്‍ സോണിയാജി എന്നെ തിരിച്ചറിഞ്ഞു കുശലം ചോദിച്ചിരുന്നത്‌ മുടിയുടെ പ്രത്യേകത കൊണ്ടാണ്‌. എന്നാല്‍ അവര്‍ക്ക്‌ അറിയില്ല അടിയന്തരാവസ്ഥയോട ്‌പ്രതിഷേധിച്ചാണ്‌ മുടി മുറിക്കാത്തതെന്ന്‌. 

ഇന്ന്‌ അടിയന്തരാവസ്ഥ മാറിയല്ലോ, പിന്നെ എന്തുകൊണ്ട്‌ മുടി മുറിക്കുന്നില്ല?

പക്ഷേ ജനാധിപത്യ വ്യവസ്ഥ പൂര്‍ണമായി രാജ്യത്ത്‌ നടപ്പിലാകാതെ മുടി മുറിക്കില്ല എന്നു തന്നെയാണ്‌ തീരുമാനം. കഴിഞ്ഞയിടയ്‌ക്ക്‌ ഉമ്മന്‍ ചാണ്ടിക്കെതിരെ ഷര്‍ട്ടൂരി പ്രതിഷേധിച്ച യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അയാളുടെ ജനനേന്ദ്രിയം വരെ തകര്‍ത്തു കളഞ്ഞു. അങ്ങനെയുള്ള ഈ രാജ്യത്ത്‌ ജനാധിപത്യ സംവിധാനം പൂര്‍ണമായി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

പാര്‍ട്ടി മുടിയോട്‌ അസഹിഷ്‌ണുത കാണിക്കുന്നുണ്ടോ?

ബൈബിളില്‍ സാംസാന്‍ എന്നൊരു കഥാപാത്രമുണ്ട്‌. അയാളുടെ ശക്‌തി മുടിയാണ്‌. അതുപോലെയാണ്‌ എനിക്ക്‌ ഈ മുടി. എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്‌ ഈ മുടിയാണ്‌. അതിനോട്‌ ആരെങ്കിലും അസഹിഷ്‌ണുത കാണിച്ചാല്‍ അതു ഞാന്‍ അവഗണിക്കുകയുള്ളു.

മുടി മുറിക്കരുതന്ന്‌ സംസ്ഥാനത്തെ സ്‌ത്രീകള്‍ ആവശ്യപ്പെട്ടതായി കേള്‍ക്കുന്നു. വാസ്‌തവമുണ്ടോ? 

2008- ല്‍ തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പില്‍ ഒരു ക്രൈസ്‌തവ വിശ്വാസിയായ ഒരു അധ്യാപിക എന്നോട്‌ പറഞ്ഞു മുടി ഒരു കാരണവശാലും മുറിക്കരുത്‌. അതാണ്‌ താങ്കളുടെ ശക്തിയെന്ന്‌. അതല്ലാതെ കേരളത്തിലെ മറ്റു സ്‌ത്രീകളാരും എന്നോട്‌ മുടി മുറിക്കരുതെന്ന്‌ പറഞ്ഞിട്ടില്ല. 

വീണ്ടു വിചാരം ഉണ്ടായി എന്നെങ്കിലും മുടി മുറിക്കുമോ? 

ഒരിക്കലും മുടി മുറിക്കില്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനം എന്നല്ല ഏതു സ്ഥാനവും  മുടിക്കായി ഉപേക്ഷിക്കാം കാരണം മുടിയാണ്‌ എന്നെ പന്ന്യനാക്കിയത്‌. ആല്‍മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ലഭിക്കുന്ന തണല്‍ പോലെയാണ്‌ എനിക്ക്‌ ഈ മുടി.