Breaking News

Trending right now:
Description
 
Dec 18, 2013

തേബക്കിനു ഇരുപതു വര്‍ഷത്തെ തടവ്‌

image
'അവനെ തൂക്കി കൊല്ലേണ്ടതായിരുന്നു'. മകളുടെ ദുരന്തം തളര്‍ത്തികളഞ്ഞ ആ മാതാപിതാക്കള്‍ സമചിത്തതയോടെ പ്രതികരിച്ചു. ' അവന്റെ ശിഷ്ട ജീവിതം ഇനി നരക തുല്യമായി ജയിലില്‍ അവസാനിക്കട്ടെ ഇവനെപ്പോലെയുള്ളവര്‍ക്കു അതൊരു അനുഭവ പാഠമായിരിക്കും' ജോയീറ്റ്‌സിന്റെ മാതാപിതാക്കളായ ഡേവിഡും തെരസയും വിധി കേള്‍ക്കാന്‍ കോടതി എത്തിയിരുന്നില്ലങ്കിലും കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ഈ വിധിയെന്നു പറഞ്ഞ ജഡ്‌ജി റിച്ചാര്‍ഡ്‌ ഫീല്‍ഡ്‌, പ്രതിയായ തേബക്കു പേരുപ്പോലും അറിയാത്ത അയല്‍പക്കത്തുകാരിയുടെ വീട്ടില്‍ കയറിയതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്നും വിധി വാചകത്തില്‍ പറഞ്ഞു.ഭീകരവും പൈശാചികവുമെന്നാണ്‌ ജഡ്‌ജി ഇതിനെ വിശേഷിപ്പിച്ചത്‌.കൊലപ്പെടുത്തിയതിനുശേഷം യുവതിയുടെ ശരീരം ഒളിപ്പിച്ചു വയ്‌ക്കുകയും ചെയ്‌ത പ്രതി ആ കുടുംബത്തിനു ഉണ്ടാക്കിയ മാനസിക ആഘാതം ചെറുതല്ലന്നും പറഞ്ഞു . കേസു അന്വേഷിച്ച ഡിറ്റക്ടീവ്‌ ചീഫ്‌ ്‌ഇന്‍സ്‌പെക്ടര്‍ പില്‍ ജോണ്‍സ്‌ തേബക്കിനെ വിശേഷിപ്പിച്ചത്‌്‌ കൗശലക്കാരനായ കുറ്റവാളി കേസിന്റെ ഗതി തിരിച്ചു വിടുവാന്‍ പല കൃതൃമങ്ങളും നടത്തിയെന്നാണ്‌.
മൂന്നാഴ്‌ച നീണ്ടു നിന്ന വിചാരണയ്‌ക്കു ശേഷമാണു ജോ യീറ്റസിനെ കൊലപ്പെടുത്തിയ വിന്‍സന്റ്‌ തേബക്കിനു കോടതി ഇരുപതു വര്‍ഷത്തെ തടവിനു വിധിച്ചു. വിധി വാചകം വായിച്ചപ്പോള്‍ തലകുിച്ചു നിന്ന പ്രതിയുടെ കണ്ണില്‍ നിന്നു രണ്ടു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞു. ലാന്‍ഡ്‌സ്‌ക്കേപ്പ്‌ എഞ്ചിനിയറായ ജോ യീറ്റസ്‌ കഴിഞ്ഞ ഡിസംബറിലാണു അവരുടെ താമസ സ്ഥലത്തു നിന്നും ദൂരെ മാറി കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌.ഏഴു ദിവസത്തിനു ശേഷം ക്രിസ്‌മസ്‌ രാത്രിയാണു ഇവരുടെ ശരീരം കണ്ടെത്തിയത്‌.ജോയുടെ കൊലപാതകത്തില്‍ അയല്‍വാസിയായ തേബക്കിനു പങ്കുണ്ടെന്നു ആരോപിച്ചു വിചാരണ നടക്കുകയായിരുന്നു. കുറ്റം നിഷേധിച്ച തേബക്കിനെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ കോടതി കുറ്റകാരനെന്നു കണ്ടെത്തിയത്‌. വിധി കേള്‍ക്കാന്‍ ജോ യീറ്റ്‌സിന്റെ മാതാപിതാക്കള്‍ കോടതിയില്‍ എത്തിയിരുന്നില്ല. എന്നാല്‍ ബോയി ഫ്രണ്ടായിരുന്ന ഗ്രെഗ്‌ റീയാര്‍ഡണ്‍ വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. തേബക്കു ജോയീറ്റ്‌സിനെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ കൊല്ലപ്പെട്ടതെന്നു കോടതി കണ്ടത്തിയിരുന്നു.
ലൈംഗിക വൈകൃതങ്ങള്‍ക്കു അടിമയായിരുന്ന പ്രതിയുടെ ലാപ്പ്‌ ടോപ്പില്‍ രതി വൈകൃതങ്ങളും കൊലപാതകവും അടങ്ങുന്ന സിനിമകളും കണ്ടെടുത്തുരുന്നു. യീറ്റിസിന്റെ ലൈംഗിക ചുവയുള്ള സംസാരമാണു ഈ കൊലപാതകത്തിലേയ്‌ക്കു നയിച്ചതെന്നപ്രതിയുടെ വാദവും കോടതി മുഖവിലയ്‌ക്കു എടുത്തില്ല. സാല്‍വേഷന്‍ആര്‍മി ചാപ്ലേയിനോടു താനൊരു കൊലപാതക കുറ്റത്തിനു വിചാരണ നേരിടുവാന്‍ പോകുകയായിരുന്നുവെന്നു കുമ്പസാരിച്ചിരുന്നു.
വിധി വന്നതിനു ശേഷം തേബക്കിന്റെ കൂട്ടുകാരിയെ ഇന്റ്‌#വ്യു ചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെങ്കിലും അവരെവിടെയാണെന്നവിവരം പോലും നല്‌കാന്‍ പെണ്‍കുട്ടിയുടെ പിതാവ്‌ വിസമ്മതിച്ചു. തേബക്കിന്റെ സഹോദരന്‍ മാര്‍ഷല്‍ ഡച്ചു ടിവിയ്‌ക്കു നല്‌കിയ ഇന്റര്‍വ്യു വില്‍ പറഞ്ഞത്‌'തന്റെ സഹോദരന്‍ ഇത്തരം ഒരു പ്രവൃത്തി ചെയ്‌തെന്നു വിശ്വസിക്കാന്‍ ആകുന്നില്ല, അയാള്‍ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള നല്ല മനുഷ്യനായിരുന്നു. ജോന്നയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ആദ്യം അറസ്‌റ്റു ചെയ്‌തത്‌ വീട്ടുടമസ്ഥനായ ജോഫര്‍സണിനെയായിരുന്നു.'കസ്‌റ്റഡിയില്‍ നിന്നു പുറത്തു വന്നതിനുശേഷമാണു തന്റെ അറസ്റ്റ്‌ മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നുവെന്നു മനസിലായത്‌. ഒരു വാടകക്കാരന്‍ മറ്റൊരു വാടകകാരനെ കൊന്നത്‌ സങ്കല്‌പിക്കാന്‍ പോലും സാധിക്കുന്നില്ലന്നും' അദ്ദേഹം കൂട്ടി ചേര്‍ത്തു.