Breaking News

Trending right now:
Description
 
Dec 17, 2013

മെല്‍ബണിലെ സിഎസ്‌ഐ കരോള്‍ ഗാന ശുശ്രൂഷ ഡിസംബര്‍ 23 -ന്‌

image മെല്‍ബണ്‍: സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്റെ കരോള്‍ ഗാന ശുശ്രൂഷ ഡിസംബര്‍ 23-ാം തിയതി വൈകുന്നേരം 7 മണിക്ക്‌ ആഷ്‌ബര്‍ട്ടന്‍ സെന്റ്‌ മാത്യൂസ്‌ ദേവാലയത്തില്‍ വച്ച്‌ നടത്തപ്പെടുന്നു. മെല്‍ബണ്‍ ആംഗ്ലിക്കന്‍ ഡയോസിസന്‍ ഈസ്റ്റ്‌ റീജിയണ്‍ ബിഷപ്‌ റൈറ്റ്‌ റവ. ബാര്‍ബറ ഡാര്‍ലിംഗ്‌ ചടങ്ങില്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കും. സിഎസ്‌ഐ ഗായക സംഘം, ജൂണിയര്‍ ക്വയര്‍, സെന്റ്‌ മാത്യൂസ്‌ ക്വയര്‍, ചൈനീസ്‌ ക്വയര്‍ എന്നീ സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും.

ക്രിസ്‌മസിനോടനുബന്ധിച്ച്‌ ഡിസംബര്‍ 8-ന്‌ വറൂങ്ങ ഗ്ലെന്‍വേവര്‍ലി ഏയ്‌ജ്‌ കെയറില്‍ ക്വയര്‍ മാസ്റ്റര്‍ മെര്‍സണ്‍ കോരയുടെ നേതൃത്വത്തില്‍ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു.

ശുശ്രൂഷകള്‍ക്ക്‌ ഇടവക വികാരി റവ. ജോബി ജോണ്‍ കുളത്തുങ്കല്‍ നേതൃത്വം നല്‍കും.