Breaking News

Trending right now:
Description
 
Dec 17, 2013

ഒറ്റപ്രസവത്തില്‍ ജനിച്ച 10 കുട്ടികളും മരിച്ചു; അമ്മയുടെ നില ഗുരുതരം

image മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍പ്പെട്ട സനേഹി ഗ്രാമത്തില്‍ മുപ്പതുകാരിയുടെ ആദ്യ പ്രസവത്തില്‍ പത്തു കുട്ടികള്‍. എന്നാല്‍, പത്തുകുട്ടികളും മരണമടഞ്ഞു. അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്‌ടര്‍മാര്‍ തീവ്രശ്രമത്തിലാണ്‌. പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്‌ അഞ്‌ജു കുശ്‌വാഹയ്‌ക്കു കുട്ടികളുണ്ടായത്‌. കഴിഞ്ഞ രാത്രിയില്‍ ആദ്യം ഒമ്പതു കുട്ടികളാണു പിറന്നതെന്നു സഞ്‌ജയ്‌ ഗാന്ധി ആശുപത്രി അധികൃതര്‍ അറിയിച്ചു. പത്താമത്തെ കുട്ടി പുലര്‍ച്ചയോടെയാണു പിറന്നത്‌. കുട്ടികള്‍ക്കു സാധാരണയിലധികം ഭാരവുമുണ്ടായിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിച്ച ചില മരുന്നുകള്‍ കുഴപ്പം സൃഷ്‌ടിച്ചതായി ഡോക്‌ടര്‍മാര്‍ പറയുന്നു.