Breaking News

Trending right now:
Description
 
Dec 17, 2013

സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ് നവവത്സരാഘോഷം.

Mathew Moolacheril
image


ന്യൂജേഴ്സി: മലങ്കര സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാര്‍ഷികാഘോഷവും, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ റീജിയണിലുള്ള സുറിയാനിപ്പള്ളികളുടെ സംയുക്ത ക്രിസ്തുമസ് നവവത്സരാഘോഷങ്ങളും 2014 ജനുവരി 4 ശനിയാഴ്ച്ച ന്യൂജേഴ്സിയിലെ പരാമസ്സിലുള്ള സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടക്കും. 

മലങ്കര സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള സെന്റ്. പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്.  

ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ തീത്തോസ് തിരുമേനി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുന്നതും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് റവ.ഫാ. വിജു ഏബ്രഹാം ക്രിസ്തുമസ് സന്ദേശം നല്‍കുന്നതുമായിരിക്കും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് ഒരുമണിയോടു കൂടി  കലാപരിപാടികള്‍ ആരംഭിക്കും. ക്രിസ്തുമസ് ഗാന ശുശ്രൂഷകളും, സ്കിറ്റ്, ഡാന്‍സ്  കലാഭവന്‍ ലാല്‍ , ജിനു എന്നിവര്‍ അവതരിപ്പിക്കുന്ന മിമിക്രി മുതലായ പരിപാടികളും ചടങ്ങിന് ആത്മീയ നവോന്മേഷവും, ഹൃദ്യതയും നല്‍കും.

സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് ജെനറല്‍ സെക്രട്ടറി ഷെവ. ഏബ്രഹാം മാത്യു, സംയുക്ത കമ്മിറ്റി മെമ്പര്‍മാരായ സാജു മാറോത്ത് (ഭദ്രാസന ട്രഷറര്‍ ), ജോജി കാവനാല്‍ (പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്റര്‍ ), ഡീക്കന്‍ വിവേക്, ഡോ. റ്റി.വി ജോണ്‍ , ഷെവ. ഈപ്പന്‍, ജീമോന്‍ ജോര്‍ജ്ജ്, രാജു ഏബ്രഹാം, എല്‍ദോ ബോബി, ബിജു മറ്റപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്റര്‍ ജോജി കാവനാല്‍ അറിയിച്ചതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വിജു ഏബ്രഹാം: 973-866-7230; ഏബ്രഹാം മാത്യു: 973-704-5680