Breaking News

Trending right now:
Description
 
Dec 17, 2013

ചിലിയില്‍ മിഷേല്‍ ബാഷ്‌ലറ്റ്‌ വീണ്ടും അധികാരത്തിലെത്തി

image ചിലിയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ 62% വോട്ട്‌ നേടി മിഷേല്‍ ബാഷ്‌ലറ്റ്‌ നാലു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും അധികാരത്തിലെത്തി. യാഥാസ്ഥിതികയായ എവല്യന്‍ മത്തേയിയെയാണ്‌ ഇടതുപക്ഷക്കാരിയായ ബാഷ്‌ലറ്റ്‌ പരാജയപ്പെടുത്തിയത്‌. 1989ല്‍ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ്‌ ആരംഭിച്ചശേഷം കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണു ബാഷ്‌ലറ്റ്‌ നേടിയത്‌. വിദ്യാഭ്യാസ, നികുതി മേഖലകളില്‍ ദൂരവ്യാപകമായ പരിഷ്‌കാരം നടപ്പാക്കുമെന്ന്‌ തെരഞ്ഞെടുപ്പു ഫലം അറിഞ്ഞശേഷം നടത്തിയ പ്രസംഗത്തില്‍ നിയുക്ത പ്രസിഡന്റ്‌ വ്യക്തമാക്കി. മെച്ചപ്പെട്ട വിദ്യാഭ്യാസം ധനികര്‍ക്കു മാത്രം പ്രാപ്‌തമായ സാഹചര്യം മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ പിനേറായുടെ ജനപ്രീതിയില്‍ ഇടിവു വരുത്തിയിരുന്നു.