Breaking News

Trending right now:
Description
 
Dec 17, 2013

ക്യാമറയെ പ്രണയിച്ച തമ്പുരാന്‌ പ്രണാമം

image ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ്‌ പഴയകാല തിരുവിതാംകൂറിന്റെ ചരിത്രരേഖകളായി പുതുതലമുറയ്‌ക്കു മുന്നിലുള്ളത്‌. കോണ്‍ക്രീറ്റ്‌ കാടുകള്‍ മൂടും മുമ്പുള്ള ശബരിമലയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രൗഢിയും വിശാലതയും ഗാംഭീര്യവും വ്യക്തമാക്കുന്ന ആകാശത്തുനിന്നുള്ള ചിത്രവും മാത്രം മതി ഇക്കാര്യം വ്യക്തമാക്കാന്‍.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ആഗ്രഹപ്രകാരം 'ദ വിഷ്വല്‍ ഹിസ്റ്ററി ഓഫ്‌ ട്രാവന്‍കൂര്‍' എന്ന പുസ്‌തകം പുറത്തിറക്കുകയും തിരുവനന്തപുരത്ത്‌ ചിത്രാലയവും വിഷ്വല്‍ ഡോക്യുമെന്ററിയും തയാറാക്കുകയും ചെയ്‌ത മലയാള മനോരമ പിക്‌ചര്‍ എഡിറ്റര്‍ ബി. ജയചന്ദ്രന്‍ (ഇടത്തേയറ്റം) ആധുനിക ക്യാമറയുമായി തമ്പുരാന്റെ ചിത്രം പകര്‍ത്തുന്നതാണ്‌ ചിത്രം.