Breaking News

Trending right now:
Description
 
Oct 25, 2012

ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യാക്കാരന്‍ അംബാനിതന്നെ

image ന്യൂയോര്‍ക്ക്‌: ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനെന്ന പദവി തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും മുകേഷ്‌ അംബാനിക്കു തന്നെ. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ ആസ്‌തിമൂല്യം 1.15 ലക്ഷം കോടിയിലേക്കു താഴ്‌ന്നുവെങ്കിലും ഫോബ്‌സ്‌ മാഗസിന്റെ പട്ടികയില്‍ മുകേഷ്‌ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. മൂന്നുവര്‍ഷമായി റിലയന്‍സിന്റെ മൂല്യത്തില്‍ ഇടിവു സംഭവിച്ചുവരികയാണ്‌. എങ്കിലും രണ്ടാംസ്ഥാനത്തുള്ള ഉരുക്കു വ്യവസായി ലക്ഷ്‌മി മിത്തലിനേക്കാള്‍ 30% മുകളിലാണ്‌ മുകേഷ്‌. ഏറ്റവും ധനികരായ 100 ഇന്ത്യക്കാരുടെ പട്ടികയാണു ഫോബ്‌സ്‌ തയാറാക്കിയത്‌. മിത്തലിന്റെ ആസ്‌തിയും താഴ്‌ന്നിട്ടുണ്ട്‌. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന ഓഹരി പങ്കാളി ഷപൂര്‍ജി പല്ലോണ്‍ ജിയുടെ ഉടമ പല്ലോണ്‍ മിസ്‌ട്രി, ഔഷധ നിര്‍മാണ കമ്പനി സണ്‍ ഫാര്‍മയുടെ ദിലീപ്‌ സാംഗ്‌വി തുടങ്ങിയവരാണ്‌ ആദ്യ അഞ്ചു പേരിലെ മറ്റുള്ളവര്‍. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനി 11-ാം സ്ഥാനത്താണ്‌.