Breaking News

Trending right now:
Description
 
Oct 25, 2012

എയര്‍ഇന്ത്യ 101 ശീതകാല സര്‍വീസുകള്‍ നടത്തും

image നെടുമ്പാശേരി: ശീതകാല സര്‍വീസ്‌ ആരംഭിക്കുന്ന 28 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന്‌ ആഴ്‌ചയില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്‌പ്രസും ചേര്‍ന്ന്‌ 101 ഫ്‌ളൈറ്റ്‌ സര്‍വീസുകള്‍ നടത്തുമെന്നു പിആര്‍ഒ എബി ജോര്‍ജ്‌ അറിയിച്ചു. ഇതില്‍ എയര്‍ ഇന്ത്യക്ക്‌ 61 ഫ്‌ളൈറ്റുകളും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‌ 40 ഫ്‌ളൈറ്റുകളുമാണുള്ളത്‌. കൊച്ചിയില്‍ നിന്നു ദിവസേന രാവിലെ എട്ടിന്‌ എഐ 682 ഫ്‌ളൈറ്റ്‌ മുംബൈയ്‌ക്കും, 7.25ന്‌ എഐ 466 ഡല്‍ഹിക്കും, 10.20ന്‌ എഐ 933 ഷാര്‍ജയ്‌ക്കും, ഉച്ചകഴിഞ്ഞ്‌ 3.55ന്‌ എഐ 510 ചെന്നൈയ്‌ക്കും, രാത്രി എട്ടിന്‌ എഐ 047 ഡല്‍ഹിക്കും, രാത്രി 9.15ന്‌ എഐ 048 തിരുവന്തപുരത്തേക്കും, രാത്രി 10.15ന്‌ എഐ 055 ഫ്‌ളൈറ്റ്‌ മുംബൈയ്‌ക്കും പുറപ്പെടും. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9.50ന്‌ എഐ 9501 ഫ്‌ളൈറ്റ്‌ അഗത്തിക്കും, തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്‌ക്ക്‌ 12.35ന്‌ എഐ 509 ഫ്‌ളൈറ്റ്‌ ബാംഗളൂരിലേക്കും പുറപ്പെടും. ദിവസേന ഐഎക്‌സ്‌ 411 ഫ്‌ളൈറ്റ്‌ രാവിലെ 5.15ന്‌ ഷാര്‍ജയ്‌ക്കും, ഐഎക്‌സ്‌ 402 രാവിലെ ഏഴിന്‌ മുംബൈയ്‌ക്കും, ഐഎക്‌സ്‌ 471 ഉച്ചകഴിഞ്ഞ്‌ 2.15ന്‌ കോഴിക്കോട്‌ ദോഹ വഴി ബഹ്‌റൈനിലേക്കും, ഐഎക്‌സ്‌ 435 ഉച്ചകഴിഞ്ഞ്‌ 3.35നു ദുബായിക്കും പുറപ്പെടും. തിങ്കളാഴ്‌ച ഐഎക്‌സ്‌ 544 രാത്രി 8.50ന്‌ തിരുവനന്തപുരത്തേക്കും തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ഐഎക്‌സ്‌ 419 അബുദാബിക്കും, വ്യാഴാഴ്‌ച രാവിലെ 11.10ന്‌ ഐഎക്‌സ്‌ 541 സലാലയ്‌ക്കും, ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഐഎക്‌സ്‌ 419 അബുദാബിക്കും, തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ഐഎക്‌സ്‌ 448 ഫ്‌ളൈറ്റ്‌ രാവിലെ 8.35ന്‌ മസ്‌കറ്റിലേക്കും പുറപ്പെടും.