Breaking News

Trending right now:
Description
 
Dec 16, 2013

വൈദികര്‍ കുടുംബങ്ങളുടെ ചൈതന്യവും ധാര്‍മ്മിക ശക്തിയും: റവ.ഡോ. ജയിംസ്‌ കരിക്കംപള്ളില്‍

image

ആലപ്പുഴ: വൈദികരാണ്‌ കുടുംബങ്ങളുടെ ചൈതന്യവും ധാര്‍മ്മിക ശക്തിയുമായി വര്‍ത്തിക്കുന്നതെന്ന്‌ റവ.ഡോ. ജയിംസ്‌ കരിക്കംപള്ളില്‍.

തെക്കേത്തലയ്‌ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൂര്‍വിക വൈദികാനുസ്‌മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ജര്‍മ്മനിയില്‍ പ്രവര്‍ത്തിക്കുന്ന റവ.ഡോ. ജയിംസ്‌ കരിക്കംപള്ളില്‍.

അനുസ്‌മരണ യോഗത്തില്‍ റ്റി.ജെ.വര്‍ക്കി വാച്ചാലില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.ഡി.ജോസഫ്‌ പുത്തന്‍പുരയ്‌ക്കല്‍, സിബി വാണിയപ്പുരയ്‌ക്കല്‍, എസ്‌.ബേബി കരിക്കംപള്ളില്‍, ചാക്കോച്ചന്‍ തെക്കേത്തലയ്‌ക്കല്‍, ബേബിച്ചന്‍ നന്നാട്ടുമാലില്‍, ജേക്കബ്‌ സെബാസ്റ്റ്യന്‍ ഇലഞ്ഞിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോസ്‌ വാച്ചാലില്‍, മോണ്‍സി ജോര്‍ജ്‌ കരിക്കംപള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.

അനുസ്‌മരണത്തിനോടനുബന്ധിച്ച്‌ പച്ച-ചെക്കിടിക്കാട്‌ ലൂര്‍ദ്‌മാതാ ദേവാലയത്തില്‍ നടത്തിയ ദിവ്യബലിക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും ഫാ.ചാക്കോ മണ്ണിശേരി, ഫാ. ജോബി കരിക്കംപള്ളില്‍ ചിറയില്‍, ഫാ.തോമസ്‌ തെക്കേത്തലയ്‌ക്കല്‍ മൂലയില്‍, ഫാ. സിറില്‍ നാല്‌പതാംകളം എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

പരേതരായ ഫാ. ഗ്രിഗോറിയോസ്‌ കരിക്കംപള്ളില്‍ സി.എം.ഐ, ഫാ.എവുസേബിയോസ്‌ കരിക്കംപള്ളില്‍ സി.എം.ഐ, ഫാ.ഗ്രിഗറി കരിക്കംപള്ളില്‍, ഫാ.തോമസ്‌ മൂര്‍ കരിക്കംപള്ളില്‍ സി.എം.ഐ, ഫാ. ജയിംസ്‌ തെക്കേത്തലയ്‌ക്കല്‍ സി.എം.ഐ, ഫാ. ആന്റണി കരിക്കംപള്ളില്‍ എന്നിവരെയും മറ്റു പൂര്‍വികരെയുമാണ്‌ സ്‌മരിച്ചത്‌.

ഫോട്ടോ 

തെക്കേത്തലയ്‌ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൂര്‍വിക വൈദികാനുസ്‌മരണത്തില്‍ റവ.ഡോ. ജയിംസ്‌ കരിക്കംപള്ളില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു