Breaking News

Trending right now:
Description
 
Dec 16, 2013

കേരളനാദം പ്രകാശനവും കാവ്യ സന്ധ്യയും

Santhosh Joseph
image സിഡ്നി ആസ്ഥാനമായി കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി പ്രസിദ്ധീകരിച്ച് വരുന്ന കേരള നാദത്തിന്റെ 2013 പതിപ്പ് ഡിസം മ്പര്‍ 21-ന് പ്രകാശനം ചെയ്യും. സിഡ്നി മലയാളി സമൂഹത്തിന്റെ സാഹിത്യ ചലനങ്ങള്‍ പ്രസിദ്ധീകരിച്ച് വരുന്ന കേരള നാദം പരേതയായ ലീലാമണി പിള്ളയുടേയും സുഹൃത്തുക്കളുടെയും ശ്രമഫലമായാണ്‌ രൂപം കൊണ്ടത്‌.

മലയാളം , ഇഗ്ളീഷ് വിഭാഗങ്ങളിലായി ലേഖനങ്ങള്‍ , കഥകള്‍ , കവിതകള്‍ , നര്‍ മ്മ രചനകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുള്ള 2013 പതിപ്പില്‍ 'ശ്രേഷ്ഠം മലയാളം ' സിമ്പോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍,ഇള ഗാന്ധി, പ്രമുഖ പ്രവാസി എഴുത്തുകാരനായ ബെന്യാമിന്‍ എന്നിവരുടെ കൃതികള്‍ കേരളനാദത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പ്രകാശനത്തോടനുബന്ധിച്ച് കവിതകളുടേയും, നാടന്‍ പാട്ടുകളുടേയും ആലാപനം നടക്കുമെന്ന് പത്രാധിപര്‍ ജേക്കബ് തോമസ് അറിയിച്ചു. സാഹിത്യസ്‌നേഹികള്‍ക്കും വായനക്കാര്‍ക്കും കേരളനാദം സൗജന്യമായി ലഭിക്കുന്നതിന് ബന്ധപെടുക : tel:0403675382