Breaking News

Trending right now:
Description
 
Dec 16, 2013

ഡല്‍ഹി വിറച്ചു ജനരോക്ഷത്താല്‍: സ്‌ത്രീകളുടെ സുരക്ഷ ഇന്നും അകലെ

image

ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ രാജ്യം പ്രതിഷേധ കൊടുങ്കാറ്റായി മാറിയെങ്കിലും ഇന്ന്‌ ഭരണകൂടം നിസംഗതയില്‍ തന്നെ. കഴിഞ്ഞ ഡിസംബര്‍16നാണ്‌ ഓടുന്ന ബസില്‍ വച്ചു യുവതിയെ കൗമാരക്കാരന്‍ അടക്കം അഞ്ചു പേര്‍ ചേര്‍ന്ന്‌ പീഡിപ്പിച്ചത്‌.

സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും പലതും ഇന്നും കടലാസു പുലികള്‍ തന്നെ.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ സ്ഥാപിച്ച പ്രത്യേക കോടതിയുടെ പ്രവര്‍ത്തനം ഇന്നും തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി സ്‌ത്രീകള്‍ക്ക്‌ നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു. ഡല്‍ഹിയില്‍ തന്നെ കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെ 1450 പീഡനക്കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.3000ത്തിലേറെ പീഡന ശ്രമങ്ങളും നടന്നിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാമ്‌ സമാന രീതിയിലുള്ള കൂട്ട ബലാത്സംഗങ്ങള്‍ സര്‍വസാധാരണമായി മാറിയിരിക്കുന്നു.
ഡല്‍ഹി പീഡനത്തിന്‌ ഇന്ന്‌ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിക്ക്‌ നീതി കിട്ടിയതായി കരുതുന്നില്ലെന്ന്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.