Breaking News

Trending right now:
Description
 
Dec 16, 2013

ക്രൂരതയുടെ ഒരാണ്ട്‌: "അര്‍ധപ്രാണരായ ഞങ്ങളോട്‌ പോലീസും പൊതുജനവും ആശുപത്രിക്കാരും അലിവ്‌ കാട്ടിയില്ല"

image "അര്‍ധപ്രാണരായ ഞങ്ങളോട്‌ പോലീസും പൊതുജനവും ആശുപത്രിക്കാരും അലിവ്‌ കാട്ടിയില്ല"

ഇന്ന്‌ ഡല്‍ഹിയില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയുടെ ഒരാണ്ട്‌ പൂര്‍ത്തിയാവുന്നു.

പെണ്‍കുട്ടിയുടെ സുഹൃത്ത്‌ അവനീന്ദ്ര ഇന്നും ആ ക്രൂരതയുടെ ഞെട്ടലില്‍ നിന്ന്‌ മോചിതനായിട്ടില്ല. ലൈഫ്‌ ഓഫ്‌ പീ എന്ന സിനിമ കാണുവാന്‍ പോയതായിരുന്നു ഇവര്‍. അതിക്രൂര പീഡനം ഏറ്റു വാങ്ങി ഡല്‍ഹിയിലെ നിര്‍ഭയ എന്ന മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ആ പെണ്‍കുട്ടി മരണത്തോട്‌ കീഴടങ്ങി. കണ്ണടച്ചാല്‍ കണ്‍മുന്നില്‍ നൃത്തം വയ്‌ക്കുന്ന ആ ക്രൂര നിമിഷങ്ങള്‍ അവനീന്ദ്ര ഓര്‍ത്തെടുത്തപ്പോള്‍.

   

പീഡനം നടന്ന അടുത്ത ദിവസം അവനീന്ദ്ര ഇങ്ങനെയായിരുന്നു പ്രതികരിച്ചത്‌.
എന്റെ സുഹൃത്തിനെ അതി ക്രൂരമായി പീഡിപ്പിച്ചു കൊന്നവന്‍മാരെ തീവെച്ചു കൊല്ലണം. അപകടത്തില്‍ പരുക്ക്‌ പറ്റി സഹായത്തിനായി കേണവരെ സഹായിക്കാത്ത മനസാക്ഷി മരവിച്ച ഈ ലോകത്തിന്റെ മനസു മാറുവാന്‍ മെഴുകുതിരി കത്തിച്ചിട്ട്‌ കാര്യമില്ലെന്നും അവനീന്ദ്ര അന്നു പറഞ്ഞിരുന്നു.

ഡിസംബറിലെ തണുത്ത രാത്രിയില്‍ ഞങ്ങളെ രോഡിലേക്ക്‌ വലിച്ചെറിയുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന ആ പൈശാചിക രൂപങ്ങളുടെ ചിത്രം ഇപ്പോഴും കണ്‍മുന്നില്‍ മായുന്നില്ല. അതിലും ക്രൂരമായ അനുഭവമായിരുന്നു പിന്നീടും ഞങ്ങളെ കാത്തിരുന്നത്‌.

"സഹായത്തിനായി ഞങ്ങള്‍ നിലവിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക്‌ സമീപം കടന്നു പോയ വണ്ടികളിലെ യാത്രക്കാര്‍ വണ്ടി സാവധാനത്തിലാക്കി തുറിച്ച്‌ നോക്കിയിട്ട്‌എന്താ സംഭവിച്ചതെന്ന്‌ ചോദിച്ചിട്ട്‌ കടന്നു പോയി. അവസാനം ആരോ പോലീസില്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സംഭവ സ്ഥലത്തെത്തുമ്പോള്‍ 45 മിനിട്ട്‌ പിന്നിട്ടിരുന്നു. മൂന്നു വാനിലായി എത്തിയ പോലീസ്‌ നഗ്‌നത മറയ്‌ക്കാന്‍ ഒരു കഷണം തുണിയ്‌ക്കായി ഞങ്ങള്‍ കെഞ്ചുമ്പോള്‍ അത്‌ ശ്രദ്ധിക്കാതെ സംഭവം നടന്നത്‌ ഏത്‌ പോലീസ്‌ അതിര്‍ത്തിയിലാണെന്ന തര്‍ക്കത്തിലായിരുന്നുവെന്ന്‌ പെണ്‍കുട്ടിയുടെ സുഹൃത്ത " ഒരു രാത്രി കൊണ്ട്‌ താന്‍ കണ്ട ക്രൂരതയുടെയും മനസാക്ഷിയില്ലായ്‌മയുടെയും കരളലിയിക്കുന്ന അനുഭവം പങ്കുവച്ചത്‌.

സിനിമ കഴിഞ്ഞ്‌ ഓട്ടോറിക്ഷയില്‍ വീട്ടിലേയ്‌ക്ക്‌ മടങ്ങാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്‌. എന്നാല്‍ മുനീര്‍ക്ക വരെ ഞങ്ങള്‍ക്ക്‌ ഓട്ടോ കിട്ടിയുള്ളു. വണ്ടി എത്തേണ്ട സ്ഥലത്തേയ്‌ക്കാണോ പോവേണ്ടതെന്ന്‌ പലതവണ ചോദിച്ച്‌ ഉറപ്പു വരുത്തിയതിനു ശേഷമാണ്‌ ഞാനും സുഹൃത്തും വണ്ടിയില്‍ കയറിയത്‌. കൂട്ടത്തില്‍ ഏററവും പ്രായം കുറഞ്ഞ പയ്യനായിരുന്നു ഞങ്ങളെ വണ്ടിയില്‍ വിളിച്ചു കയറ്റിയത്‌.20 രൂപയുടെ ടിക്കറ്റ്‌ കണ്ടക്ടറെ പോലെ പെരുമാറിയാള്‍ ഞങ്ങള്‍ക്ക്‌ തന്നു. കുറെ കഴിഞ്ഞപ്പോള്‍ യാത്രക്കാരുടെ ഭാവം മാറി. അവര്‍ ഞങ്ങളെ അപമാനിക്കാന്‍ തുടങ്ങി. അതിനെ ചോദ്യം ചെയ്‌ത എന്നെയാണ്‌ അവര്‍ മര്‍ദ്ധിച്ചത്‌. ഞാനും മൂന്നു പേരെ തിരിച്ചടിച്ചു. എന്നെ രക്ഷിക്കാന്‍ സുഹൃത്ത്‌ ശ്രമിച്ചു. 100 ഡയല്‍ ചെയ്‌ത്‌ പോലീസിനെ വിളിക്കാന്‍ ശ്രമിച്ച അവളുടെ കയ്യില്‍ നിന്ന്‌ അവര്‍ ഫോണ്‍ തട്ടിയെടുത്തു. ഇരുമ്പു ദണ്ഡുക്കൊണ്ട്‌ ക്രൂരമായ മര്‍ദ്ധിച്ച്‌ ബോധം കെടുത്തിയിട്ടാണ്‌ അവര്‍ അവളെ പീഡിപ്പിച്ചത്‌. രണ്ടര മണിക്കൂര്‍ നേരം അതിക്രൂര പീഡനങ്ങള്‍ക്ക്‌ ശേഷം ഞങ്ങളെ റോഡിലേയ്‌ക്ക്‌ വലിച്ചെറിഞ്ഞ അവര്‍ സുഹൃത്തിന്റെ ശരീരത്തേയ്‌ക്ക്‌ വണ്ടി കയറ്റി കൊല്ലുവാനും ശ്രമിച്ചു.

എന്നാല്‍ അതിക്രൂര പീഡനത്തിനിരയായ ഞങ്ങളോട്‌ പൊതുജനവും പോലീസും ഹോസ്‌പിറ്റലും അലിവ്‌ കാട്ടിയില്ല. 

പോലീസിനോട്‌ കാലു പിടിച്ച്‌ കേണിട്ടാണ്‌ ഒരു കഷണം തുണി കൂട്ടുകാരിയെ പുതപ്പിക്കാന്‍ അവര്‍ തന്നത്‌.എന്നാല്‍ രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ വാനിലേയ്‌ക്ക്‌ കയറ്റാന്‍ പോലും പോലീസ്‌ സഹായിച്ചില്ല. രക്തം പറ്റി യൂണിഫോം ചീത്തയാകുന്നതില്‍ ആയിരുന്നു അവരുടെ ആകുലത.

തൊട്ടടുത്ത ഹോസ്‌പിറ്റലില്‍ പ്രവേശിക്കുന്നതിന്‌ പകരം അകലെയുള്ള സഫ്‌ദര്‍ജംഗ്‌ ഹോസ്‌പിറ്റലിലാണ്‌ അവര്‍ ഞങ്ങളെ എത്തിച്ചത്‌. അവരോടും ഇത്തിരി വസ്‌ത്രത്തിനായി കേണുവെങ്കിലും കൊണ്ടുവരാമെന്ന്‌ പറഞ്ഞു പോയ പ്യൂണ്‍ എത്തിയത്‌ ഒരുമണിക്കൂര്‍ കഴിഞ്ഞ്‌ ഒരു കര്‍ട്ടണ്‍ കൊണ്ടു തന്നു. ഒരു രോഗിയുടെ സഹായിയായി നിന്നയാള്‍ തന്ന ഫോണ്‍ ഉപയോഗിച്ചാണ്‌ ഞാനെന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടത്‌. അവര്‍ വന്നതിനു ശേഷമാണ്‌ ഹോസ്‌പിറ്റല്‍ ചികിത്സ തന്നത്‌. നഴ്‌സുമാരും പൊതുജനവും ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

എനിക്ക്‌ ചികിത്സയ്‌ക്ക പകരം ജയില്‍ വാസം.പോലീസ്‌ സ്‌റ്റേഷനില്‍ നാലുദിവസം അവര്‍ ഇരുത്തി ചോദ്യം ചെയ്‌തു.എന്റെ സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിക്കാതെ പോയതിനെ ഞാന്‍ കേള്‍ക്കാതെ വിമര്‍ശിക്കുന്നവരാണ്‌ ആളുകളില്‍ കൂടുതലും.

എനിക്ക്‌ ബോധം നഷ്ടപ്പെട്ടതിനു ശേഷം അവളോട്‌ അവര്‍ ചെയ്‌ത ക്രൂരത ഞാനറിഞ്ഞത്‌ അവള്‍ കൊടുത്ത മൊഴിയില്‍ നിന്നാണ്‌.

ഹോസ്‌പിറ്റലില്‍ എന്നെ കണ്ടയവള്‍ പുഞ്ചിരിച്ചു.ഞാനില്ലായിരുന്നവെങ്കില്‍ അവള്‍ക്ക്‌ ഈ പരാതി കൊടുക്കാന്‍ പോലും സാധിക്കില്ലായിരുന്നുവെന്ന്‌ അവള്‍ എഴുതി കാണിച്ചു.
പോലീസ്‌ ഇത്തിരികൂടി മനുഷ്യത്വപരമായി പെരുമാറിയിരുന്നുവെങ്കില്‍ ആ പെണ്‍കുട്ടിയുടെ ജീവിതം രക്ഷിക്കാമായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ അതിനുള്ള ട്രീറ്റ്‌മെന്റ്‌ സൗകര്യമില്ലയിരുന്നു. അവളോട്‌ സര്‍ക്കാര്‍ നീതി കാണിച്ചത്‌ ജനങ്ങള്‍ ഉണര്‍ന്നതു കൊണ്ടാണ്‌. ഇവിടുത്തെ നിയമ വ്യവസ്ഥകള്‍ പാടെ മാറണം. എന്നാല്‍ മാത്രമേ പരുക്ക്‌ പറ്റിയവരെ ഹോസ്‌പിറ്റലില്‍ എത്തിക്കാന്‍ ജനങ്ങള്‍ തയാറാകുകയുള്ളു

ഞാന്‍ അവള്‍ക്കു വേണ്ടി നീതിയ്‌ക്കായി പോരാടും. അതെന്റെ ഉത്തരവാദിത്വമാണ്‌. തലയ്‌ക്കും കാലുകള്‍ക്കും കഠിനമായ പരുക്കേറ്റ എനിക്ക്‌ സര്‍ക്കാര്‍ ഒരു രൂപ പോലും തന്നില്ല,സ്വന്തം ചിലവിലാണ്‌ ഞാന്‍ ചികിത്സ നടത്തിയത്‌. പരുക്ക്‌ ഇത്ര ഗുരുതരമല്ലെങ്കില്‍ മാനാഭിമാനം ഭയന്ന്‌ ചിലപ്പോള്‍ ഞങ്ങള്‍ പരാതി പോലും കൊടുക്കില്ലായിരുന്നു. ഇവിടെ മനുഷ്യരുടെ കാഴ്‌ചപ്പാടുകള്‍ മാറിയെങ്കിലെ സ്‌ത്രീയ്‌ക്ക്‌ ഈ സമൂഹത്തില്‍ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുകയുള്ളു