Breaking News

Trending right now:
Description
 
Dec 15, 2013

25 അഫ്‌ഗാന്‍ കുട്ടികള്‍ക്ക്‌ സൗജന്യ ഹൃദയ ശസ്‌ത്രക്രിയ ചെയ്യാന്‍ ഡോ. മൂപ്പന്‍സ്‌ ഫൗണ്ടേഷന്‍

image നിരാലംബരായ 25 അഫ്‌ഗാന്‍ കുട്ടികള്‍ക്ക്‌ സൗജന്യ ഹൃദയ ശസ്‌ത്രക്രിയാ വാഗ്‌ദാനവുമായി ഡോ. മൂപ്പന്‍സ്‌ ഫൗണ്ടേഷന്‍. ഇതു സംബന്ധിച്ച സമ്മതപത്രം ഡിഎം ഹെല്‍ത്ത്‌ കെയറിന്റെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ പത്മശ്രീ ഡോ. ആസാദ്‌ മൂപ്പന്‍ അഫ്‌ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിക്ക്‌ കൈമാറി.

മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും സാന്നിധ്യമുള്ള ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌ കെയറിന്റെ നോട്ട്‌-ഫോര്‍-പ്രോഫിറ്റ്‌ സംരംഭമാണ്‌ ഡോ.മൂപ്പന്‍സ്‌ ഫൗണ്ടേഷന്‍. പൂനെ സിംബയോസിസ്‌ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്‌ച നടന്ന ചടങ്ങില്‍ വച്ചാണ്‌ ഡോ. ആസാദ്‌ മൂപ്പന്‍ ഹമീദ്‌ കര്‍സായിക്ക്‌ സമ്മതപത്രം കൈമാറിയത്‌. ഇന്ത്യ, ഫിലിപ്പൈന്‍സ്‌, ഗള്‍ഫ്‌, ആഫ്രിക്ക എന്നിവിടങ്ങളിലായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്‌ ഡോ. മൂപ്പന്‍സ്‌ ഫൗണ്ടേഷന്‍.

അഫ്‌ഗാനിസ്ഥാനിലെ നിരാലംബരായ കുറെ കുടുംബാംഗങ്ങള്‍ക്ക്‌ ആശ്വാസമേകുന്നതാണ്‌ ഡോ. ആസാദ്‌ മൂപ്പന്റെ സംരംഭം;ഹമീദ്‌ കര്‍സായി പറഞ്ഞു. കോഴിക്കോട്ടെ മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സാണ്‌ തെരഞ്ഞെടുക്കപ്പെടുന്ന ഈ അഫ്‌ഗാന്‍ കുട്ടികള്‍ക്ക്‌ സൗജന്യ ഹൃദയ ശസ്‌ത്രക്രിയ ചെയ്യുക.

ആതുരസേവനത്തെ അതിരുകള്‍ക്കപ്പുറത്തേക്ക്‌ എത്തിക്കുകയാണ്‌ ഹീലിംഗ്‌ ടച്ച്‌ ചെയ്യുന്നത്‌. കൂടുതല്‍ രാജ്യങ്ങളിലേക്ക്‌ ഈ സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഞങ്ങള്‍; ഡോ. ആസാദ്‌ മൂപ്പന്‍ പറഞ്ഞു. ശസ്‌ത്രക്രിയയ്‌ക്ക്‌ അര്‍ഹരായ കുട്ടികളെ തെ രഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഡിഎം ഫൗണ്ടേഷന്റെ ഒരു ഡെലിഗേഷന്‍ അടുത്താ ഴ്‌ച കാബൂള്‍ സന്ദര്‍ശിക്കും. കാബൂള്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാ ണ്‌ സ്‌ക്രീനിംഗ്‌ നടത്തുക.

രോഗികള്‍ക്കും ബന്ധുക്കള്‍ക്കു ഇന്ത്യന്‍ യാത്ര എളുപ്പമാക്കുന്നതിനായി അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ മിഷനിലും, അഫ്‌ഗാന്റെ ഇന്ത്യ, യുഎഇ മിഷനുകളിലും പ്രത്യേക ഹെല്‍പ്‌ ഡെസ്‌കുകള്‍ സജ്ജമാക്കും.

ഇസ്‌ലാമിക്‌ റിപ്പബ്‌ളിക്‌ ഓഫ്‌ അഫ്‌ഗാനിസ്ഥാന്റെ ദുബായിലെ കോണ്‍സല്‍ ജനറല്‍ അതിഖുള്ള അതിഫ്‌മാല്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌ കെയറിന്റെ സിഎസ്‌ആര്‍, പബ്ലിക്‌ റിലേഷന്‍സ്‌ സീനിയര്‍ മാനേജര്‍ പി.എ. ജലീല്‍ എന്നിവര്‍ സ്‌ക്രീനിംഗ്‌, ലോജിസ്റ്റിക്‌സ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

മിംസിലെ ചീഫ്‌ പീഡിയാട്രിക്‌ കാര്‍ഡിയാക്‌ സര്‍ജന്‍ ഡോ.സാജന്‍ കോശി, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ലീഡ്‌ കണ്‍സള്‍ട്ടന്റും സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റുമായ ഡോ.അനില്‍ കുമാര്‍, ആസ്റ്റര്‍ മെഡിസിറ്റിയിലെ ഹിപ്‌ ആന്റ്‌ നീ റീക ണ്‍സ്‌ട്രക്ഷന്‍ വിഭാഗത്തിലെ ലീഡ്‌ കണ്‍സള്‍ട്ടന്റ്‌ ഡോ.വിജയമോഹന്‍, മിംസിലെ പീഡിയാട്രിക്‌ കാര്‍ഡിയോളജി വിഭാഗത്തിലെ പാരാമെഡിക്കല്‍ വിദഗ്‌ധന്‍ അഖില്‍ എന്നിവരാണ്‌ ചികിത്സാ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുക.