Breaking News

Trending right now:
Description
 
Dec 15, 2013

കൊച്ചൗസേഫ്‌ പറഞ്ഞ ഒരു മദ്യപാനി ഉണ്ടായതിങ്ങനെ... ചിറ്റിലപ്പള്ളിക്ക്‌ വിജിഷിന്റെ മറുപടി

image

വീഗാലാന്‍ഡില്‍ വിജീഷ്‌ വീണു പരുക്കേറ്റത്‌ മദ്യപിച്ചതു മൂലമെന്ന ചിറ്റിലപ്പള്ളിയുടെ പോസ്‌റ്റിനു മറുപടിയുമായി വിജീഷിന്റെ പോസ്‌റ്റ്‌. മദ്യ ലഹരിയില്‍ രണ്ടടി മാത്രം താഴ്‌ചയുള്ള ഫാമിലി പൂളില്‍ വിജീഷ്‌ വിജയന്‍ സെക്ക്യുരിറ്റി മുന്നറിയിപ്പ്‌ മറികടന്നു ചാടിയെന്നായിരുന്നു കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയുടെ വാദം.
എന്നാല്‍ വിജീഷ്‌ ചിറ്റിലപ്പള്ളിക്ക്‌ നല്‌കിയ മറുപടി പോസ്റ്റ്‌.
ബക്കറ്റ്‌ ഷവര്‍ എന്ന റൈഡില്‍ നിന്നാണ്‌ തനിക്ക്‌ അപകടം സംഭവിച്ചതെന്നും ഏകദേശം 12-15 അടി ഉയരമുള്ള ഫ്‌ളാറ്റുഫോമില്‍ നിന്നാണ്‌ താന്‍ വീണതെന്നും പോസ്‌റ്റില്‍ വിജീഷ്‌ വ്യക്തമാക്കുന്നു. തന്നെ സുഹൃത്തുക്കള്‍ ഫസ്റ്റ്‌ എയ്‌ഡ്‌ പോസ്‌റ്റില്‍ കൊണ്ടു പോയെന്നും അവിടെ ഡോക്ടറോ നഴ്‌സോ ഇല്ലായിരുന്നുവെന്നും വിജീഷ്‌. വെള്ളത്തില്‍ വീണതിന്റെ മരവിപ്പാണെന്നു ഒരു ജീവനക്കാരന്‍ പറഞ്ഞു. പിന്നീട്‌ സുഹൃത്തുക്കള്‍ തന്നെ ജൂബിലി മിഷന്‍ ഹോസ്‌പിറ്റലില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ്‌ തന്റൈ സ്‌പൈനല്‍ കോഡിനാണ്‌ പരുക്കെന്നു മനസിലായത്‌. പിന്നീട്‌ മെട്രോ പോളിറ്റന്‍ ഹോസ്‌പിറ്റലിലേക്ക്‌ മാറ്റി. കുറെ ആഴ്‌ചകള്‍ക്ക്‌ ശേഷം വീഗാലാന്റില്‍ വിവരം അറിയിച്ചപ്പോള്‍ അവര്‍ 50,000 (60,000എന്നത്‌ തെറ്റ്‌) രൂപയുടെ ചെക്ക്‌ തന്നു. എല്ലാക്കാര്യങ്ങളും നോക്കിക്കൊള്ളാമെന്നു പറഞ്ഞു. തുടര്‍ന്ന്‌ ചില 
ബ്ലാങ്ക്‌  പേപ്പറില്‍ അച്ഛനില്‍ നിന്ന്‌ ഒപ്പിട്ടു വാങ്ങി. ബോധമില്ലാതെ കിടന്ന എന്റെ ഒപ്പും വാങ്ങി. പരുക്കിന്റെ ഗുരുതരാവസ്ഥ മനസിലാക്കി വന്നപ്പോഴെക്കും സമയം അതിക്രമിച്ചു. പിന്നീട്‌ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി ഞങ്ങളെ സഹായിക്കാന്‍ തയാറായില്ല. അവസാനം ഞങ്ങള്‍ കോടതിയെ സമീപിച്ചു അപ്പോള്‍ വീഗാലാന്‍ഡ്‌ മാനേജ്‌മെന്റ്‌ ഞങ്ങള്‍ ഒപ്പിട്ടു നല്‌കിയ പത്രത്തില്‍ അവര്‍ക്കു ആവശ്യമുള്ള എഴുതി പിടിപ്പിച്ചിരുന്നു. ഇങ്ങനെയാണ്‌ ഞാന്‍ 'മദ്യപാനി'യായത്‌. 
കോടതി നടപടികള്‍ പുരോഗമിച്ചതോടെ കേസില്‍ നിന്ന്‌ പിന്മാറുവാന്‍ ഫോട്ടോസ്‌റ്റാറ്റ്‌ മിഷന്‍ ഓഫര്‍ ചെയ്‌തു. ഈക്കാലയളവിലൊക്കെ, ഞാന്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. . ആശുപത്രികിടക്കയിലും ഞാന്‍ ബികോം പാസായി. ഇപ്പോള്‍എം. എ ചെയ്യുന്നു. അതിനിടയില്‍ എന്നെ ചികിത്സക്കാനായി കുടുംബസ്വത്തുകള്‍ മുഴുവന്‍ വിറ്റു. എന്നെ ഇപ്പോഴും സഹായിക്കുന്നത്‌ എന്റെ സുഹൃത്തുക്കളാണ്‌. അവര്‍ വിജീഷിനെ ശ്രദ്ധിക്കാത്തതാണു അപകടത്തിനു കാരണമെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ വാദം.

ഇപ്പോള്‍ കൊച്ചൗസേഫ്‌ താങ്കള്‍ വിഗാലാന്റിലാണ്‌ ഈ അപകടം സംഭവിച്ചതെന്ന്‌ സമ്മതിച്ചല്ലോ? താങ്കള്‍ക്ക്‌ ഇനി എന്തും പറയാം. വീഗാലാന്റില്‍ തകര്‍ന്നത്‌ ഒരു പതിനേഴുകാരന്റെ സ്വപ്‌നമാണ്‌.ഇനിയേതു വാതിലില്‍ മുട്ടണമെന്നു എനിക്കറിയില്ല. രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിച്ച സന്ധ്യക്ക്‌ അഞ്ചു ലക്ഷം താങ്കള്‍ നല്‌കി. എന്നിട്ടും താങ്കളന്തേ എന്നെ അവഗണിക്കുന്നത്‌? എന്റെ ശബ്ദം തീരെ ദുര്‍ബലമായതുകൊണ്ടാണോ? എന്നെ പിന്തുണച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. എല്ലാവരോടും എനിക്ക്‌ പറയാനുള്ളത്‌ ഒന്നുമാത്രം. ജീവിതം ആമൂല്യമാണ്‌ പ്രതീക്ഷകള്‍ കൈവെടിയരുത്‌, പോരാട്ടം തുടരണം.
കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയോട്‌ എന്റെ അപേക്ഷയിതാണ്‌. ഏത്‌ രാഷ്ട്രീ പാര്‍ട്ടിയുടെയും സമരമുഖത്തേക്ക്‌ എന്നെ കൊണ്ടു പോകും ഞാന്‍ പ്രതികരിക്കാം. എന്റെ സുഹൃത്തുക്കള്‍ക്ക്‌ പണം ഉണ്ടെങ്കില്‍ അവര്‍ എന്നെ ഡല്‍ഹിക്ക്‌ കൊണ്ടുപോകും. അവിടെ ഞാന്‍ ആംആദ്‌മിക്കെതിരെയും പ്രതികരിക്കാം. അങ്ങേയ്‌ക്ക്‌ എന്നെ സഹായിക്കാമോ? എന്റെ ഒരു സര്‍ജറി കഴിഞ്ഞതേയുള്ളു. രണ്ടാഴ്‌ചയ്‌ക്കു ശേഷം ഇനിയും ആശുപത്രിയില്‍ അഡ്‌മിറ്റാകണം, ജീവിക്കാനുള്ള പോരാട്ടം ഞാന്‍ തുടരുകയാണ്‌
നിര്‍ത്തട്ടെ സ്‌നേഹപൂര്‍വം വിജീഷ്‌ വിജയന്‍ 

Dear Kochouseph Chitilappilly,

Thank you Kochouseph Chitillappilly Sir, thanks a lot for accepting that this accident happened in Veega Land and thank you for giving your statement and for using my name Vijesh Vijayan in your explanation. I don’t have much days left in my life in this paralysed condition. At least some people will know that there was a guy named Vijesh Vijayan who fighted with his fate and with the help of his friends he stood tall amongst all the struggles.

But let me Explain my story