Breaking News

Trending right now:
Description
 
Dec 15, 2013

തെക്കേത്തലയ്‌ക്കല്‍ കരിക്കംപള്ളില്‍ വൈദികാനുസ്‌മരണം

image ആലപ്പുഴ: തെക്കേത്തലയ്‌ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വിക വൈദികാനുസ്‌മരണം തിങ്കളാഴ്‌ച നടത്തും.

പച്ച-ചെക്കിടിക്കാട്‌ ലൂര്‍ദ്‌മാതാ ദേവാലയത്തില്‍ രാവിലെ ഏഴിന്‌ ദിവ്യബലിയും മറ്റു തിരുക്കര്‍മ്മങ്ങളും. തുടര്‍ന്ന്‌ രാവിലെ എട്ടിന്‌ നന്നാട്ടുമാലില്‍ ബേബിച്ചന്റെ വസതിയില്‍ അനുസ്‌മരണ യോഗം. ഫാ. ജയിംസ്‌ കരിക്കംപള്ളില്‍ ആനുസ്‌മരണ പ്രഭാഷണം നടത്തും.

പരേതരായ ഫാ. ഗ്രിഗോറിയോസ്‌ കരിക്കംപള്ളില്‍ സി.എം.ഐ (1861-1926), ഫാ.എവുസേബിയോസ്‌ കരിക്കംപള്ളില്‍ സി.എം.ഐ (1883-1962), ഫാ.ഗ്രിഗറി കരിക്കംപള്ളില്‍ (1902-1994), ഫാ.തോമസ്‌ മൂര്‍ കരിക്കംപള്ളില്‍ സി.എം.ഐ (1931-2011), ഫാ. ജയിംസ്‌ തെക്കേത്തലയ്‌ക്കല്‍ സി.എം.ഐ (1936-2002), ഫാ. ആന്റണി കരിക്കംപള്ളില്‍ (1936-2006) എന്നിവരെയാണ്‌ സ്‌മരിക്കുന്നത്‌.

karikkampallilfamily@gmail.com