Breaking News

Trending right now:
Description
 
Dec 15, 2013

ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ഇന്നുമുതല്‍ പുതിയ സര്‍വീസ്‌ ആരംഭിച്ചു

image രാജ്യത്തെ പ്രമുഖ ബജറ്റ്‌ ആഭ്യന്തര വിമാന സര്‍വീസായ ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ പത്ത്‌ പുതിയ റൂട്ടുകളില്‍ ഇന്ന്‌ സര്‍വീസ്‌ ആരംഭിച്ചു. ബാംഗളൂര്‍, ചെന്നൈ, ന്യൂഡല്‍ഹി, ഗോവ, ഹൈദരാബാദ്‌, കൊല്‍ക്കത്ത എന്നിവടങ്ങളിലേക്കാണ്‌ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ പ്രസിഡന്റും എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുമായ ആദിത്യ ഘോഷ്‌ അറിയിച്ചു. കുറഞ്ഞനിരക്കില്‍ മികച്ചയാത്രയാണ്‌ ഇന്‍ഡിഗോയുടെ പ്രത്യേകത. പുതിയ റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞനിരക്കിലായിരിക്കും സര്‍വീസുകള്‍. ആഭ്യന്തര വിമാന സര്‍വീസിലെ 30.3 ശതമാനം ഇന്‍ഡിഗോയ്‌ക്കാണ്‌.35 കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 459 സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തുന്നുണ്ട്‌.