Breaking News

Trending right now:
Description
 
Oct 25, 2012

പാടും പാതിരിയുടെ സംഗീത പരിപാടി ഒക്ടോബര്‍ 28ന്‌ ലണ്ടനില്‍

image ലണ്ടന്‍: പാടും പാതിരി എന്ന്‌ അറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കലും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്‌ ഒക്ടോബര്‍ 28 ന്‌ (ഞായര്‍) ക്യാറ്റ്‌ഫോര്‍ഡ്‌ ജുബിലീ ഹാളില്‍ വൈകുന്നേരം ഏഴ്‌ മണിക്ക്‌ നടത്തപ്പെടുന്നു.

ഓക്ടോബര്‍ നാലിന്‌ യുകെയില്‍ എത്തിച്ചേര്‍ന്ന ഫാ. പോള്‍ പൂവത്തിങ്കലും സംഘവും ബര്‍മിംഗ്‌ഹാം ബാലാജി ടെമ്പിളിലെ കമ്യൂണിട്ടിഹാള്‍, ഇന്ത്യന്‍ എംബസിയുടെ നെഹ്‌റു സെന്റര്‍, സ്റ്റീവനേജ്‌, ഹെയര്‍ഫീല്‍ഡ്‌, എന്നിവിടങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

പദ്‌മഭൂഷന്‍ ഡോ. കെ.ജെ യേശുദാസിന്റെ കീഴില്‍ സംഗീതമഭ്യസിച്ച ഫാ. പോള്‍ കര്‍ണാടക സംഗീതത്തില്‍ ഡോക്ടറേറ്റ്‌ നേടുന്ന ആദ്യ പുരോഹിതനാണ്‌. കര്‍ണാടക സംഗീതത്തിന്റെ വിവിധ രാഗങ്ങളെ സമന്വയിപ്പിച്ച്‌ ഹിന്ദു, ക്രിസ്‌ത്യന്‍, മുസ്‌ലീം ഗാനങ്ങളും ഫാ. പോള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌.

ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ സംഗീത പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജോയിസ്‌ പി. ജെയിംസ്‌ (07584232811).