Breaking News

Trending right now:
Description
 
Dec 14, 2013

കേരള ടൂറിസംവകുപ്പിന്റെ വെബ്‌സൈറ്റ്‌ നവീകരിച്ചു

image മൊബൈല്‍ ഫോണുകളും ടാബ്‌ലെറ്റുകളും ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളില്‍ സുഗമമായി കാണാനാകും വിധം ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ്‌ നവീകരിച്ചു. എച്ച്‌ടിഎംഎല്‍ 5 ഉപയോഗിച്ച്‌ പുനക്രമീകരിച്ച www.keralatourism.org എന്ന വെബ്‌സൈറ്റ്‌ ഇനി മുതല്‍ ലാപ്‌ടോപ്‌, ഡെസ്‌ക്‌ ടോപ്‌, സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലെറ്റ്‌ എന്നിവയിലെല്ലാം ഓട്ടോമാറ്റിക്കായി കസ്റ്റമൈസ്‌ ചെയ്യാനാകും. 1500 ചിത്രങ്ങളും 3000 വീഡിയോകളും ഉള്ള അവാര്‍ഡ്‌ നേടിയ ഈ വെബ്‌സൈറ്റ്‌ പ്രധാനസ്ഥലങ്ങളിലേക്കുള്ള വിര്‍ച്വല്‍ ടൂറിനൊപ്പം ഓണ്‍ലൈന്‍ ഗ്യാലറി, വീഡിയോ ക്വിസ്‌, വെബ്‌കാസ്റ്റ്‌, ഇ ബുക്‌സ്‌, ഇ-ന്യൂസ്‌ ലെറ്റര്‍ തുടങ്ങിയ സജ്ജീകരണങ്ങളും ഇനിമുതല്‍ ലഭ്യമാക്കും. കൂടുതല്‍ രാജ്യങ്ങളിലേക്ക്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനാല്‍ കേരള ടൂറിസത്തിന്റെ ഓരോസേവനങ്ങളും ലോകനിലവാരത്തിലുള്ളതായിരിക്കുമെന്ന്‌ ഉറപ്പാക്കുന്നുണ്ടെന്ന്‌ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ഏഴ്‌ ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ 18 ഭാഷകളില്‍ കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ്‌ ഇപ്പോള്‍ ലഭ്യമാണ്‌. ഓരോ മാസവും 2.5 ലക്ഷത്തോളം പേരാണ്‌ സൈറ്റ്‌ സന്ദര്‍ശിക്കുന്നത്‌. ലക്ഷ്യസ്ഥാനങ്ങളുടെ പ്രചാരണത്തിനായി വിവരസാങ്കേതിക വിദ്യയെ ഉപയുക്തമാക്കുന്നതില്‍ ആദ്യസ്ഥാനം കേരള ടൂറിസത്തിനുണ്ടെന്നും ലോകത്തെമ്പാടും സഞ്ചരിക്കുന്നവര്‍ക്ക്‌ സഹായകമായ തരത്തില്‍ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം കേരളവും സഞ്ചരിക്കുകയാണെന്നും ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.