Breaking News

Trending right now:
Description
 
Dec 14, 2013

സ്‌നേഹക്കടലിന്‍ ചൂടെന്‍ അമ്മ

ജിജി മോള്‍ ഇ.എസ്‌
image നീണ്ട യാത്രയ്‌ക്കൊടുക്കം
അച്ഛന്‍ ഒരു നാള്‍ വരുമെന്നമ്മ,

കാത്തിരിപ്പിനൊടുവില്‍,

വീട്ടിലേക്കുള്ള വഴി തെറ്റിയ
അച്ഛനെ ഭൂതം പിടിച്ചിരിക്കാമെന്നു ഞാന്‍.
ഒരുനാള്‍,
കുഴിമാടത്തിലേക്ക്‌ വിരല്‍ ചൂണ്ടി അമ്മ പറഞ്ഞു,
ഇവിടെയാണ്‌ നിന്റെ അച്ഛന്‍.

മരണത്തിന്റെ തണുപ്പ്‌ വിരലിലേക്ക്‌ പടര്‍ന്നപ്പോള്‍
സ്‌നേഹകനലിന്റ ചൂടെന്നു അമ്മ.

കുഴിമാടത്തിലെ ഒരുപിടിമണ്ണു കയ്യില്‍ ചേര്‍ത്തു നല്‌കി
ഇതാണു അച്ഛനെന്നമ്മ,
ചേര്‍ക്കുക നെഞ്ചോടു നീ,
ഉയിരിന്‍ നാളം കെട്ടണയും വരെ.

കാലം കടന്നു,
കുഴിമാടത്തിന്റെ കരുത്തില്‍
ആല്‍മരമായി അമ്മ വളര്‍ന്നു.

ചുവന്ന പൂഴി മണ്ണില്‍ മുഖം അമര്‍ത്തി
പെയ്‌തിറങ്ങി അച്ഛനായി, നട്ടു നനച്ചു

കാവലാളായി, കരുതലായി കാത്തതു
ഒരു പിടിമണ്ണിന്റെ ചൂരെന്നമ്മ.