Breaking News

Trending right now:
Description
 
Oct 25, 2012

സിഡ്‌നിയില്‍ സണ്‍ഡേ സ്‌കൂള്‍ ഹാള്‍ ശിലാസ്ഥാപനം നടത്തി

image സിഡ്‌നി: സിഡ്‌നി സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ സണ്‍ഡേ സ്‌കൂളിനായി പുതുതായി നിര്‍മിക്കുന്ന ബഹു നില കെട്ടിടത്തിന്റെ ശിലാസ്ഥാപനം മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ചെന്നൈ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ അഭിവന്ദ്യ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കുര്‍ബാനക്കുശേഷം അഭിവന്ദ്യ മെത്രാപ്പോലീത്ത സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഇടവക വികാരി ഫാ. തോമസ്‌ വര്‍ഗീസ്‌ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.