Breaking News

Trending right now:
Description
 
Oct 25, 2012

ഓക്‌ലാന്‍ഡില്‍ നിത്യസഹായമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

image ഓക്‌ലാന്‍ഡ്‌: ന്യൂസിലാന്‍ഡ്‌ സീറോ മലബാര്‍ കാത്തലിക്‌ മിഷന്റെ ആഭിമുഖ്യത്തില്‍ കൊന്തനമസ്‌കാരവും നിത്യസഹായ മാതാവിന്റെ തിരുനാളും ഒക്‌ടോബര്‍ 11 മുതല്‍ 20 വരെ എപ്‌സം കാത്തലിക്‌ പള്ളിയി ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.
?
ദിവസവും വൈകിട്ട്‌ ഏഴിന്‌ ദിവ്യബലിയും തുടര്‍ന്ന്‌ ജപമാലയും നൊവേനയും ലദീഞ്ഞും ഉണ്ടായിരുന്നു. ഓരോ ദിവസത്തേയും ആഘോഷങ്ങള്‍ക്ക്‌ വിവിധ കുടുംബ യൂണിറ്റുകള്‍, സണ്‍ഡേസ്‌കൂള്‍, യൂത്ത്‌ ഗ്രൂപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
?
21ന്‌ (ഞായര്‍) ഉച്ചയ്‌ക്കുശേഷം എപ്‌സം സെന്റ്‌ കത്ത്‌ ബര്‍ട്ട്‌ കോളജ്‌ ഓഡിറ്റോറിയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നടന്നു. ഓക്‌ലാന്‍ഡ്‌ രൂപത മെത്രാന്‍ റെറ്റ്‌ റവ. ഡോ. പാട്രിക്‌ഡണ്‍ മുഖ്യാതിഥിയായിരുന്നു. സീറോ മലബാര്‍ റീത്തിലുള്ള മലയാളം കുര്‍ബാനയില്‍ ബിഷപ്പിനോടൊപ്പം മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര, വെല്ലിംഗ്‌ടണ്‍ രൂപതയിലെ ഫാ. വര്‍ഗീസ്‌ തുരുത്തിച്ചിറ, ഹാമില്‍ട്ടണ്‍ രൂപതയിലെ ഫാ. സിജോ, എപ്‌സം കാത്തലിക്‌ പള്ളി വികാരി മോണ്‍. പാറ്റ്‌ വാര്‍ഡ്‌, സിഎസ്‌എസ്‌ആര്‍ സന്യാസസഭയുടെ ന്യൂസിലാന്‍ഡ്‌ സൂപ്പീരിയര്‍ ഫാ. പീറ്റര്‍ ബ്രൗണ്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
?
കുര്‍ബാനയ്‌ക്കുശേഷം സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ക്ലാസിക്കല്‍ ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌, ഭരതനാട്യം, ക്വയര്‍, ടാബ്ലോ എന്നിവയും മുതിര്‍ന്നവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും ഉണ്ടായിരുന്നു. സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെ ഉപഹാരം നല്‍കി ആദരിച്ചു. ഫാ. പീറ്റര്‍ ബ്രൗണിനെ ഫാ. ജോയി പൊന്നാട അണിയിച്ച്‌ ആദരിച്ചു.