Breaking News

Trending right now:
Description
 
Sep 15, 2012

കറുമുറെ കഴിക്കാന്‍ തണ്ടൂരി വെജിറ്റബിള്‍

Michael & Rochale
image കോട്ടേജ്‌ ചീസ്‌ - 250 ഗ്രാം കാപ്‌സിക്കം - 2 എണ്ണം തക്കാളി - 2 എണ്ണം കൂണ്‍ - 250 ഗ്രാം സവാള - ഒരെണ്ണം വലുത്‌ കിഴങ്ങ്‌ - 2 എണ്ണം വേവിച്ചത്‌ കട്ടിയുള്ള തൈര്‌ - 2 കപ്പ്‌ കട്ടിയുള്ള ക്രീം - 2 1/2 ടീസ്‌പൂണ്‍ ഗരം മസാലപ്പൊടി - 1 ടീസ്‌പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌ - 1 ടീസ്‌പൂണ്‍ കസൂരി മേത്തി - 1 ടീസ്‌പൂണ്‍ കാഷ്‌മീരി മുളകുപൊടി - 1 ടീസ്‌പൂണ്‍ തക്കാളി സോസ്‌ - 1 ടീസ്‌പൂണ്‍ ഗരം മാവ്‌ - അര ടീസ്‌പൂണ്‍ ഓറഞ്ച്‌ ഫുഡ്‌ കളര്‍ - ആവശ്യമെങ്കില്‍ 

പാചകം ചെയ്യുന്ന വിധം

 കോട്ടേജ്‌ ചീസും കാപ്‌സിക്കവും ഒന്നരയിഞ്ച്‌ ചതുരത്തില്‍ മുറിച്ചെടുക്കുക. തക്കാളിയും മുറിച്ചെടുക്കുക, പള്‍പ്പ്‌ നീക്കം ചെയ്‌ത്‌ വലിയ ചതുരത്തിലുളള കഷണങ്ങളായി മുറിച്ചെടുക്കുക. കൂണിന്റെ തണ്ട്‌ മുറിച്ചു മാറ്റി വൃത്തിയെടുക്കുക. സവാള തൊലി കളഞ്ഞ്‌ വലിയ ചതുരങ്ങളായി മുറിച്ച ശേഷം വേര്‍പെടുത്തിയെടുക്കുക. 

കിഴങ്ങും തൊലി കളഞ്ഞ്‌ ചതുരക്കഷണങ്ങളായി മുറിക്കുക. തൈര്‌, ക്രീം, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ചെറുതായി മുറിച്ചെടുത്ത കസൂരി മേത്തി, ടൊമാറ്റോ സോസ്‌, മുളകു പൊടി, ഗരം മാവ്‌, ഓറഞ്ച്‌ ഫുഡ്‌ കളര്‍, പാകത്തിന്‌ ഉപ്പ്‌ എന്നിവ നന്നായി യോജിപ്പിക്കുക. കോട്ടേജ്‌ ചീസ്‌ കഷണങ്ങളിലും പച്ചക്കറി കഷണങ്ങളിലും ഒന്നൊന്നായി തേച്ചുപിടിപ്പിച്ച്‌ മാരിനേറ്റ്‌ ചെയ്യുക.

 അവ സ്‌കൂയേഴ്‌സില്‍ അടുക്കായി തുളച്ചുകയറ്റിയശേഷം ഗ്രീസ്‌ ചെയ്‌ത ഗ്രില്‍ റാക്കില്‍ വയ്‌ക്കുക. കഷണങ്ങള്‍ക്കു പുറത്ത്‌ എണ്ണ പുരട്ടുക. 10-15 മിനിട്ട്‌ നേരത്തേയ്‌ക്ക്‌ ഗ്രില്‍ ചെയ്യുക. ചാഡ്‌ മസാല വിതറി മുറിച്ചെടുത്ത സവാള, കുക്കുമ്പര്‍, നാരങ്ങാ കഷണങ്ങളായി മുറിച്ചത്‌, മിന്റ്‌ ചട്‌നി എന്നിവ ചേര്‍ത്ത്‌ കഴിക്കാം.