Breaking News

Trending right now:
Description
 
Dec 13, 2013

OICC-UK യുടെ ദേശീയ സമ്മേളനം15-)o തീയതി ഞായറാഴ്ച ക്രോയിഡനില്‍

Suju Daniel
image


ലണ്ടൻ:KPCC യുടെ പ്രവാസി വിഭാഗമായ OICC യുടെ ഔദ്യോഗിക വിഭാഗമായ OICC-UKയുടെ ദേശീയ സമ്മേളനം
 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക്  ക്രൊയ്ഡൊണിൽ വച്ചു നടക്കുമെന്ന് നാഷണൽ ഒര്ഗനിസിംഗ് കമ്മിറ്റി കണ്‍വീനര് T.HARIDAS  പത്രക്കുറിപ്പിൽ അറിയിച്ചു.KPCC   യുടെ നിർധെശപ്രകാരം വിളിച്ചു കൂട്ടുന്ന യോഗത്തിൽ യുകെ യിലെ  വിവിധ രീജിയനുകളിൽ നിന്നും നിരവധി പ്രതിനിധികൾ പങ്കെടുക്കും. KPCC  ഭാരവാഹികളുടെ Uk സന്ദർശനം, അംഗത്വ വിതരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ ..തുടങ്ങി വിവിധ ഭാവിപരിപാടികൾ ചർച്ചാവിഷയമാകും. വൈകിട്ട് നാലിന് നടക്കുന്ന പ്രവര്ത്തക സമ്മേളനത്തിൽ  KPCC പ്രസിഡന്റ് രമേശ് ചെന്നിത്തല, എം എം ഹസെന്‍ (കെ പി സി സി വൈസ് പ്രസിഡന്റ് ), എന്‍ സുബ്രമനിയന്‍ ( കെ പി സി സി ജനറല്‍ സെക്രട്ടറി ), മാന്നാര്‍ അബ്ദുള്‍ ലത്തീഫ് (കെ പി സി സി സെക്രട്ടറി), അജയ് മോഹന്‍ (കെ പി സി സി സെക്രട്ടറി) സി കെ മേനോന്‍ (ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി പ്രസിഡന്റ്) ശങ്കര്‍ പിള്ള കുമ്പളത്തു ( ഒ ഐ സി സി ഗ്ലോബല്‍ ഒര്‍ഗനൈസിംഗ് സെക്രട്ടറി ) ജെയിംസ് കൂടെല്‍ (ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി ട്രെഷറെര്‍ ) ഷെരിഫ് കുഞ്ഞ് (ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറി ) മന്‍സൂര്‍ പള്ളൂര്‍ (ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി മീഡിയ വക്താവ് ) ജിന്‍സണ്‍ വര്‍ഗീസ് (ഒ ഐ സി സി യുറോപ്പ് കോര്‍ഡിനൈറ്റര്‍ ) തുടങ്ങിയ നേതാക്കള്‍  അഭിസംബോധന ചെയ്തു സംസാരരിക്കും. പ്രസ്തുത സമ്മേളനത്തിൽ Uk യിലെ മുഴുവൻ OICC പ്രവര്ത്തകരും പങ്കെടുക്കണമെന്ന് T.Haridas അഭ്യര്തിച്ചു