Breaking News

Trending right now:
Description
 
Dec 13, 2013

ഇളവാര ഷട്ടില്‍ ടൂര്‍ണമെന്റ്‌ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ഡിസംബര്‍28ന്‌

image

ഓസ്‌ട്രേലിയന്‍ മലയാളികളുടെ കായികകുതിപ്പിന്‌ ആവേശം പകര്‍ന്നുകൊണ്ടു ഇളവാര മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഡബിള്‍സ്‌ ഷട്ടില്‍ ടൂര്‍ണമെന്റ്‌ മത്സരത്തില്‍ കോഗ്രയില്‍ നിന്നുള്ള അനൂപ്‌- വില്‍സണ്‍ ജോഡികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം വുലോങ്ങില്‍ നിന്നുള്ള ശ്രീജിത്ത്‌ -ബിനോയി എന്നിവവര്‍ക്കാണ്‌. ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക്‌ 501, 201 ഡോളറുകളാണ്‌ യഥാക്രമം സമ്മാനമായി നല്‌കി. ബീറ്റണ്‍ പാര്‍ക്ക്‌ സ്‌പോര്‍ട്‌സ്‌ സെന്ററില്‍ വച്ചു നടന്ന മത്സരത്തില്‍ 24 ടീമുകള്‍ മാറ്റുരച്ചു. അസോസിയേഷന്റെ കായിക വിഭാഗം ചുമതലയുള്ള ജോബി, ജില്‍സണ്‍, ശ്രീജിത്ത്‌, സുനില്‍ എന്നിവരാണ്‌ പരിപാടിക്ക്‌ നേതൃത്വം നല്‌കിയത്‌. മാച്ച്‌ റഫറിയായത്‌ ശേഖറാണ്‌.




 ജേതാക്കളായ അനൂപ്, വില്‍ സണ്‍  ട്രോഫിയുമായി                                                   Winners-2
                                                                                     
വിജയികള്‍ക്കുള്ള ക്യാഷ്‌പ്രൈസ്‌ വിതരണം അസോസിയേഷന്‍ പ്രസിഡന്റ്‌ ദിയേഷും സെക്രട്ടറി അനൂപും ചേര്‍ന്ന്‌ നിര്‍വഹിച്ചു. മഞ്‌ജിത്ത്‌ റസ്റ്റോറന്റ്‌, ഡോ.ദയ എന്നിവര്‍ ക്യാഷ്‌ പ്രൈസ്‌ സ്‌പോണ്‍സര്‍ ചെയ്‌തു. സ്‌പൈസ്‌ വില്ലേജാണ്‌ ജേതക്കള്‍ക്കുള്ള ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. സിനി ആര്‍ട്ടിസ്‌റ്റ്‌ ടിനി ടോം പങ്കെടുക്കുന്ന ക്രിസ്‌മസ്‌- ന്യുഇയര്‍ ആഘോഷ പരിപാടികളോടു അനുബന്ധിച്ചാവും ട്രോഫികള്‍ വിതരണം ചെയ്യുക എന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.