Breaking News

Trending right now:
Description
 
Oct 25, 2012

ഫെയര്‍ & ലവ്‌ലി സ്‌കോളര്‍ഷിപ്പിന്‌ ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം

image പെണ്‍കുട്ടികള്‍ക്കുള്ള ഫെയര്‍ & ലവ്‌ലി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 30. ഫെയര്‍ & ലവ്‌ലി സ്‌കോളര്‍ഷിപ്പ്‌ 2012, ഫെയര്‍ & ലവ്‌ലി ഫൗണ്ടേഷന്‍, പിഒ ബോക്‌സ്‌ നമ്പര്‍ 11281, മറൈന്‍ ലൈന്‍സ്‌ പോസ്റ്റ്‌ ഓഫീസ്‌, മുംബൈ 400 020 എന്ന വിലാസത്തിലാണ്‌ അപേക്ഷകള്‍ അയക്കേണ്ടത്‌.

10,12 ക്ലാസുകളില്‍ ചുരുങ്ങിയത്‌ 60 ശതമാനം മാര്‍ക്ക്‌ വാങ്ങിയ പെണ്‍കുട്ടികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാവുന്നത്‌. ബിരുദം, ബിരുദാനന്തരബിരുദം, പിഎച്ച്‌ഡി പഠനം എന്നിവയ്‌ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹത നേടുന്ന ഓരോ പെണ്‍കുട്ടിക്കും വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരെയാണ്‌ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌.

സ്‌കോളര്‍ഷിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും www.fairandlovely.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍ വെബ്‌സൈറ്റില്‍ തന്നെ സമര്‍പ്പിക്കാനും അവസരമുണ്ട്‌.