Breaking News

Trending right now:
Description
 
Dec 12, 2013

രാജു മൈലപ്ര ഫൊക്കാന കണ്‍വെന്‍ഷന്‍ ചിരിയരങ്ങ് ചെയര്‍മാന്‍

image


ന്യൂയോര്‍ക്ക്: 2014 ജൂലൈയില്‍ ഷിക്കാഗോയില്‍ വച്ചു നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനിലെ ജനപ്രിയ കലാവിരുന്നായ ചിരിയരങ്ങിന്റെ ചെയര്‍മാനായി രാജു മൈലപ്രയെ തിരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു.

ദീര്‍ഘകാലമായി ഫൊക്കാന കണ്‍വെന്‍ഷനുകളിലും നിരവധി അമേരിക്കന്‍ മലയാളി വേദികളിലും ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന രാജു മൈലപ്ര, നല്ലൊരു എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, സ്റ്റാറ്റന്‍ അയലന്റ് മലയാളി സമൂഹത്തിലെ മുന്‍നിരക്കാരില്‍ ഒരാളുമാണ്. തുടക്കം മുതല്‍ ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ രാജു മൈലപ്ര എന്തുകൊണ്ടും ആ സ്ഥാനത്തിന് യോഗ്യനാണെന്നും, പരിപാടി വളരെ മനോഹരമാക്കുവാന്‍ രാജുവിന് കഴിയുമെന്നും പ്രസിഡന്റ് മറിയാമ്മ പിള്ള, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , റീജിയണല്‍ വൈസ് പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ എന്നിവര്‍ പറഞ്ഞു