Breaking News

Trending right now:
Description
 
Dec 11, 2013

ടിനി ടോം ഓസ്‌ട്രേലിയയിലേക്ക്‌

image ഓസ്‌ട്രേലിയയിലെ ഇല്ലാവാറ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഹാസ്യതാരം ടിനി ടോമും സംഘവും എത്തുന്നു. ഡിസംബര്‍ 28ന്‌ വൂളന്‍ബര്‍ഗിലെ റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ലൈറ്റ്‌ ഹൗസ്‌ ചര്‍ച്ചിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. പരിപാടി 4.30ന്‌ ആരംഭിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന്‌ ഫീസ്‌ നിരക്ക്‌. പ്രായ പൂര്‍ത്തിയായവര്‍ക്ക്‌ 30 ഡോളര്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌  20 ഡോളര്‍, സീനിയേഴ്‌സ്‌ 15 ഡോളര്‍ എന്നീ നിരക്കിലാണ്‌. പതിനെട്ട്‌ വയസിനു താഴെയുള്ളവര്‍ക്ക്‌ സൗജന്യം. പാര്‍ട്ടിയില്‍ ഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്ന്‌ ഇല്ലവാറ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറയിച്ചു.