Breaking News

Trending right now:
Description
 
Dec 11, 2013

ഫൊക്കാന കോ-സ്പോണ്‍സര്‍ ചെയ്ത ദീപാവലി ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍

image ന്യൂയോര്‍ക്ക്: എല്ലാവര്‍ഷവും ന്യൂയോര്‍ക്ക് സിറ്റി കമ്പ്ട്രോളര്‍  ജോണ്‍ ലൂവിന്റെ നേതൃത്തില്‍ ന്യൂയോര്‍ക്ക് സിറ്റിഹാളില്‍ നടത്തിവരാറുള്ള ദീപാവലി ആഘോങ്ങള്‍ ഈ വര്‍ഷവും ഗംഭീരമായി കൊണ്ടാടി.  കഴിഞ്ഞ ഏഴുവര്‍ഷക്കാലമായി ഫൊക്കാന ഈ പരിപാടിയുടെ ഒരു കോ-സ്പോണ്‍സര്‍ ആണ്.

നവംബര്‍ 13 ബുധനാഴ്ച വൈകിട്ട് 6:30-നായിരുന്നു പരിപാടികള്‍ അരങ്ങേറിയത്. ഫൊക്കാന നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ ലീലാ മാരേട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മെമ്പര്‍ ആയിരുന്ന പരിപാടിയില്‍ വച്ച് ഡോ. നീത ജെയിനെയും, ഡോ. ലോഥയെയും അവര്‍ സമൂഹത്തിനായി നല്‍കിയ സേവനെത്തെ മാനിച്ച് പ്രസിദ്ധി പത്രവും അവാര്‍ഡും നല്‍കി ആദരിച്ചു.

 
സ്മിതാ ഹരിദാസ്, ശാലിനി നായര്‍ , കലാ നായര്‍ എന്നിവരുടെ ഗ്രൂപ്പ് ഡാന്‍സ് ചടങ്ങില്‍ ശ്രദ്ധേയമായി. വിവിധ ഇന്ത്യന്‍ സമൂഹങ്ങളില്‍ നിന്ന് 200-ലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ജോണ്‍ ലൂ ന്യോയോര്‍ക്ക് സിറ്റിക്കുവേണ്ടി ഇന്ത്യന്‍ സമൂഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. 


ഡപ്യൂട്ടി കോസുലേറ്റ് ജനറല്‍ ദേവയാനി കോബ്രഗേഡ്, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ പരിപാടികളില്‍ സംബന്ധിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. വിഭവസമൃദ്ധമായ അത്താഴത്തോടെ പരിപാടികള്‍ അവസാനിച്ചു.