Breaking News

Trending right now:
Description
 
Dec 10, 2013

ആറു പുതിയ കണ്‍സ്‌ട്രക്ഷന്‍ വാഹനങ്ങളുമായി ടാറ്റാ മോട്ടോഴ്‌സ്‌

image
കണ്‍സ്‌ട്രക്ക്‌ സീരീസില്‍ ആറു പുതിയ കണ്‍സ്‌ട്രക്ഷന്‍ വാഹനങ്ങളുമായി ടാറ്റാ മോട്ടോഴ്‌സ്‌. മികച്ച ഇന്ധന ശേഷിയുള്ള ഈ മോഡലുകള്‍ നിര്‍മ്മാണ, ഖനന മേഖലകള്‍ക്ക്‌ വേണ്ടി പ്രത്യേകം തയ്യാറാക്കിയവയാണ്‌.

ഹെവിഡ്യൂട്ടി മൈനിംഗ്‌ ഉപയോഗങ്ങള്‍ക്ക്‌ അനുയോജ്യമായ ടാറ്റാ പ്രൈമ 3138.കെ, ടാറ്റാ എല്‍പികെ 3118 8ത2 ഹൗളേജ്‌ ടിപ്പര്‍, റെഡിമിക്‌സ്‌ കോണ്‍ക്രീറ്റിംഗിന്‌ ഉപയോഗിക്കുന്ന എല്‍പികെ 3723 10ത4, ഖനന നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കാവുന്ന ടാറ്റാ പ്രൈമ എല്‍എക്‌സ്‌ 2523.കെ, 3123.കെ, 2528.കെ എന്നീ മോഡലുകളാണ്‌ പുതിയതായി എത്തിയത്‌.

മികച്ച ഇന്ധനക്ഷമത, കുറഞ്ഞ മെയിന്റന്‍സ്‌ ചെലവ്‌, മികച്ച റീസെയില്‍ മൂല്യം, മികച്ച വാറന്റി കവറേജ്‌ എന്നിവയാണ്‌ ഈ പുതിയ നിരയുടെ പൊതുവേയുള്ള സവിശേഷത.

ഈ നിരയിലെ വാഹനങ്ങള്‍ ഓരോന്നും ടാറ്റാ മോട്ടോഴ്‌സിന്റെ 4 വര്‍ഷം/ 4 ലക്ഷം കിലോമീറ്റര്‍/ 4000 മണിക്കൂര്‍ വാറന്റി സ്‌കീമില്‍ ഉള്‍പ്പെടുന്നവയാണ്‌.