Breaking News

Trending right now:
Description
 
Dec 10, 2013

വണ്‍ഡേ ഡെലിവെറി ഗാരന്റിയുമായി ആമസോണ്‍ ഇന്ത്യ

image

ഓര്‍ഡര്‍ സ്വീകരിച്ച്‌ ഒറ്റ ദിവസത്തിനുള്ളില്‍ ഡെലിവെറി വാഗ്‌ദാനവുമായി പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വെബ്‌സൈറ്റ്‌ ആമസോണ്‍ ഇന്ത്യ. തെരഞ്ഞെടുത്ത നഗരങ്ങളിലാണ്‌ ഇപ്പോള്‍ ഈ സേവനം ലഭിക്കുക.

ആമസോണില്‍ ഷോപ്പിംഗ്‌ നടത്തുമ്പോള്‍ പിന്‍കോഡ്‌ എന്റര്‍ ചെയ്‌താല്‍ നിങ്ങള്‍ക്കാവശ്യമുള്ള വിലാസത്തില്‍ വണ്‍ഡേ ഡെലിവറി സേവനം ലഭ്യമാണോ എന്ന്‌ പരിശോധിക്കാം. മുംബൈയിലും പൂനയിലും നിന്നുള്ള ഇടപാടുകാര്‍ക്ക്‌ അര്‍ധരാത്രി വരെ ഓര്‍ഡര്‍ നല്‍കിയാലും ഒറ്റ ദിവസത്തിനുള്ളില്‍ വണ്‍ഡേ ഡെലിവറി ലഭിക്കും. ഇതര നഗരങ്ങളില്‍ നിന്നുള്ള ഇടപാടുകള്‍ വൈകുന്നേരം 3 മണിക്കുള്ളില്‍ ഓര്‍ഡര്‍ ചെയ്‌താലേ ഈ സേവനം ലഭിക്കു.