Breaking News

Trending right now:
Description
 
Dec 10, 2013

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനകേന്ദ്രം പുതിയ ആസ്ഥാനത്തിലേക്ക്

ഫാദർ ജോണ്‍സൻ പുഞ്ചകോണം
image



ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ അരമനയുടെയും ചാപ്പലിന്റെയും കൂദാശ നവംബര്‍ 30 ശനിയാഴ്ച ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്സ് മാര്‍ യൂസേബിയോസ്സ് മെത്രാപൊലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിൽ നടന്നു. ഹൂസ്റ്റണ്‍, ഡാലസ് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും വിശ്വാസികളും അടങ്ങുന്ന വലിയൊരു സമൂഹം ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

നൂറ് ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ‘ഊര്‍ശ്ലേം” ഓര്‍ത്തഡോക്ള്‍സ് സെന്റര്‍ എന്ന് നാമകരണം ചെയ്തിട്ടുളള ഈ ഓര്‍ത്തഡോക്ള്‍സ് വില്ലേജിൽ അരമനകെട്ടിടസമുച്ചയവും, ചാപ്പലും, ഗസ്റ്റ് ഹൗസുo പ്രവർത്തനം ആരംഭിച്ചു.

ഭാവിയിൽ പുതിയ ഭദ്രാസന കേന്ദ്രത്തിൽ ഓര്‍ത്തഡോക്ള്‍സ് മ്യുസിയം,വൈദീക പരിശീലനകേന്ദ്രം , ആശ്രമം, യൂത്ത് സെന്റെര്‍, ഓര്‍ത്തഡോക്ള്‍സ് വില്ലേജ്, റിട്ടയെര്‍മെന്റ് ഹോം , പ്രിലിമിനറി ഹെല്‍ത്ത് സെന്റെര്‍,  ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാൻ  ഭദ്രാസനത്തിന്റെ നാനാ മുഖമായ വികസനത്തിനായി ഹൂസ്റ്റണിൽ   100 ഏക്കറിൽ ഭദ്രാസന ആസ്ഥാനം,

വർഷങ്ങള്ലായി അമേരിക്കയിൽ കുടിയേറിപ്പാർത്ത  ഓർത്തഡോക്സ് വിശ്വാസികളുടെ വാർധക്യ കാലം സമാധാനമായി ചിലവഴിക്കുവാനായി ഓർത്തോഡോക്സ് ചാപ്പൽ, ലൈബ്രറി, റിട്ടയര്മെന്റു കമ്മ്യുണിറ്റി   ഹോം, എന്നിവ ഉള്പ്പെടുത്തികൊണ്ട്   ഒരു  ഓർത്തഡോൿസ്‌  ഗ്രാമം എന്നിവ ലക്ഷ്യമിടുന്നു
അതുപോലെ തന്നെ വളർന്നു വരുന്ന പുതിയ തലമുറയെ മലങ്കര സഭയുടെ വിശ്വാസത്തിൽ വളർത്തേണ്ട ആവശ്യകത  മെത്രപൊലീത്ത തിരിച്ചറിയുന്നു. അതിനായി വെക്കേഷൻ കാലഘട്ടങ്ങളിൽ ഭദ്രാസന ആസ്ഥാനത്ത് കുട്ടികളെ താമസിപ്പിച്ചു കൊണ്ട് വിശ്വാസ പഠനകേന്ദ്രം ആരംഭി ക്കണം എന്നതാണ് മെത്രപൊലീത്തയുടെ മറ്റൊരു സ്വപ്ന പദ്ധതി.
ആധുനിക കാലഘട്ടത്തിൽ ചിലകുടുംബങ്ങളിലെങ്കിലും വിവാഹ ബന്ധങ്ങളിലുണ്ടാകുന്ന തകർച്ച മെത്രപൊലീത്തയെ അസ്വസ്ഥമാക്കുന്നു. അതിനെ നേരിടുവാനായി സഭാ മക്കളെ ഒരുക്കിയെ മതിയകായുള്ളൂ എന്ന തിരിച്ചറിവാണ് പ്രീ / പോസ്റ്റ്‌  മാരിറ്റൽ കൗൻസിൽങ്  സെന്റർ, യുവതീ യുവാക്കൾ ക്കായുള്ള ഒറിയെഷൻ സെന്റർ എന്നിവ പുതുയ ഭദ്രാസന കേന്ദ്രത്തിൽ വിഭാവനം ചെയ്യുന്നുണ്ട്.
അമേരിക്കയിൽ വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന വിശ്വസികൾക്കു തങ്ങളുടെ ജോലി ഭാരങ്ങളുടെ  ടെൻഷനിൽ നിന്നെല്ലാം മാറി സമാധാന അന്തരീക്ഷത്തിൽ നല്ല കാലാവസ്ഥയിൽ ചെറിയ വെക്കേഷനായി ഒരാഴ്ച വരെ താമസിക്കുവാനുള്ള സൗകര്യം ക്രമീകരിക്കുവാൻ പുതിയ ഭദ്രാസന ആസ്ഥാനത് സൗകര്യം ഒരുക്കുവാൻ ആഗ്രഹിക്കുന്നു.
സഭയിലെ അധ്യാധ്മിക സംഘടനകളക്ക് ഒരേ സമയം 100 പേർ വരെ ഉൾപ്പെടുത്തി വിവിധ   ക്യാമ്പുകൾ, കോണ്‍ഫ്രൻസുകൾ എന്നിവ സംഘടിപ്പിക്കുവാനുള്ള ക്രമീകരണവും പുതിയ ഭദ്രാസന കേന്ദ്രത്തിൽ വിഭാവനം ചെയ്യുന്നുണ്ട്.
സന്യാസ ജീവിതത്തിൽ താല്പര്യ മുള്ള വൈദീകർക്കയി ഒരു സമ്പൂർണ മൊണാസ്ട്രി, അമേരിക്കയിലെ പ്രത്യേക സാകചാര്യത്തിൽ ആവശ്യമായ  വൈദീക പഠന കേന്ദ്രം എന്നിവയും ഭദ്രാസന ത്തിന്റെ ഭാവി പരിപാടികളിൽ ഉള്പ്പെടുത്തിയിട്ടുണ്ട്.