Breaking News

Trending right now:
Description
 
Oct 24, 2012

നിലവാരമില്ല; ബ്രി്‌ട്ടനില്‍ 500 കോളജുകള്‍ അടച്ചുപൂട്ടി

image ലണ്ടന്‍: നിലവാരക്കുറവുമൂലം ബ്രിട്ടനില്‍ 500 കോളജുകള്‍ അടച്ചുപൂട്ടി. കഴിഞ്ഞ ഒന്നരവര്‍ഷത്തെ കണക്കാണിത്‌. ഒട്ടേറെ ഇ്‌ന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു ഇതുമൂലം അവസരം നഷ്ടപ്പെട്ടിരിക്കുകയാണെന്നു യുകെ സര്‍വകലാശാലകളുടെ അധ്യക്ഷനായ പ്രഫ.എറിക്‌ തോംസണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നു ബ്രിട്ടനില്‍ പഠിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്‌ക്കാണ്‌. 39090 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. 67325 വിദ്യാര്‍ഥികളുമായി ചൈനയാണ്‌ ഒന്നാംസ്ഥാനത്തുള്ളത്‌. പഠനം ഗൗരവമായി കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബ്രിട്ടണ്‍ ഇപ്പോഴും സ്വാഗതം ചെയ്യുന്നുവെന്ന്‌ പ്രഫ.എറിക്‌ തോംസണ്‍ അറിയിച്ചു.