Breaking News

Trending right now:
Description
 
Oct 24, 2012

നടി മഞ്‌ജു വാര്യര്‍ ചിലങ്കയണിഞ്ഞത്‌ 14 വര്‍ഷത്തിനുശേഷം

image പതിനാലു വര്‍ഷത്തിനുശേഷം നടി മഞ്‌ജു വാര്യര്‍ വീണ്ടും നൃത്തവേദിയിലെത്തിയ മുഹൂര്‍ത്തത്തിന്‌ ആയിരങ്ങള്‍ സാക്ഷി. വിജയദശമി ദിനമായ ഇന്നലെ വൈകിട്ട്‌ തൃശൂര്‍ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഓഡിറ്റോറിയത്തിലായിരുന്നു മഞ്‌ജു കുച്ചിപ്പുഡിയില്‍ അരങ്ങേറ്റത്തിന്റെ ചിലങ്ക ചലിപ്പിച്ചത്‌. നൃത്തം സാധനയാക്കിയ അഭിനയത്തെ സ്‌നേഹിച്ച നടി മഞ്‌ജുവിന്റെ തിരിച്ചുവരാണിത്‌. നാലാംക്ലാസില്‍ തുടങ്ങിയ നൃത്തം വിവാഹത്തോടെ അവസാനിപ്പിക്കുകയായിരുന്നു. ഏഴാംക്ലാസിലെത്തിയ മകളുടെ നൃത്തപഠനം കണ്ടാണ്‌ വീണ്ടും ചിലങ്കയണിഞ്ഞത്‌. ഭരതനാട്യം പഠിച്ച മഞ്‌ജു കുച്ചിപ്പുഡി പ്രാഥമികപാഠം മുതല്‍ ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കുകയായിരുന്നു. സിനിമയിലേയ്‌ക്ക്‌ തിരിച്ചുവരവിനില്ലെന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മഞ്‌ജു വാര്യര്‍ പറഞ്ഞു. നൃത്തത്തില്‍ തുടരുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നും മലയാളത്തിന്റെ എക്കാലത്തേയും മികച്ച നടികളിലൊരാളായ മഞ്‌ജു കൂട്ടിച്ചേര്‍ത്തു. നടന്‍ ദീലീപിന്റെ ഭാര്യയാണ്‌ മഞ്‌ജു വാര്യര്‍.