Breaking News

Trending right now:
Description
 
Dec 08, 2013

തട്ടിക്കൊണ്ടുപോയ കന്യാസ്‌ത്രീകളുടെ വീഡിയോ ദൃശ്യം പുറത്തുവിട്ടു

image സിറിയയിലെ മാലൂല പട്ടണത്തില്‍നിന്നു തിങ്കളാഴ്‌ച തട്ടിക്കൊണ്ടുപോയ കന്യാസ്‌ത്രീകളുടെ വീഡിയോ ദൃശ്യം അല്‍ജസീറ പുറത്തുവിട്ടു. സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍നിന്നു കന്യാസ്‌ത്രീകളെ വിമതസൈന്യം രക്ഷപ്പെടുത്തി ബ്രൂദിലെത്തിച്ചതാണെന്നു വീഡിയോ വ്യക്തമാക്കുന്നു. ഷെല്‍ ആക്രണത്തില്‍നിന്നു തങ്ങളെ രക്ഷപ്പെടുത്തി ഇവിടെ എത്തിച്ചതാണെന്നും ഇപ്പോള്‍ സുരക്ഷിതരാണെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കന്യാസ്‌ത്രീകള്‍ വ്യക്തമാക്കി. ഒരു മുറിയില്‍ കട്ടിലില്‍ ഇരിക്കുന്ന കന്യാസ്‌ത്രീകളുടെ ദൃശ്യമാണു വിമതര്‍ പുറത്തുവിട്ടിരിക്കുന്നത്‌. കന്യാസ്‌ത്രീകളെ ഭീഷണിപ്പെടുത്തി ഷൂട്ട്‌ ചെയ്‌തതാണോ ദൃശ്യങ്ങളെന്നു വ്യക്തമല്ല. സിറിയന്‍ ജയിലുകളിലുള്ള ആയിരത്തോളം വനിതാ തടവുകാരെ മോചിപ്പിച്ചാല്‍ കന്യാസ്‌ത്രീകളെ വിട്ടയയ്‌ക്കാമെന്നു വിമതര്‍ വ്യക്തമാക്കിയതായി അല്‍അവ്‌സാറ്റ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.