Breaking News

Trending right now:
Description
 
Sep 15, 2012

കൗമാരക്കാരിലെ ഡിപ്രഷന്‍

കുട്ടികളെ അവരുടെ ചിന്തകളും വികാരങ്ങളും മാതാപിതാക്കളുമായി പങ്കുവയ്‌ക്കുവാന്‍ പ്രേരിപ്പിക്കുക
image സ്‌കൂള്‍ വിട്ടു വന്ന അപ്പു വല്ലാത്ത ദേഷ്യത്തിലായിരുന്നു, കയ്യില്‍ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞും കരഞ്ഞ്‌ ബഹളം വച്ചും അവന്‍ ഉറങ്ങി. ഇത്‌ ഒരു ദിവസത്തെ പ്രശ്‌നമല്ല, ചെറിയ കാര്യം മതി അവന്‍ ആകെ പ്രശ്‌നക്കാരന്‍ ആകാന്‍. കുട്ടികളിലെ ഈ പക്വതക്കുറവ്‌ നേരത്തെ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന്‌ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കുറയുന്ന മാനസിക പിന്തുണയില്‍നിന്ന്‌ ഉണ്ടാകുന്നതാണെന്ന്‌ കുട്ടികളിലെ പല മാനസിക പ്രശ്‌നങ്ങളുമെന്ന്‌ ശിശുരോഗ വിദഗ്‌ധര്‍ വിലയിരുത്തുന്നു. കുട്ടികളെ അവരുടെ ചിന്തകളും വികാരങ്ങളും മാതാപിതാക്കളുമായി പങ്കുവയ്‌ക്കുവാന്‍ പ്രേരിപ്പിക്കുക എന്നതു തന്നെയാണ്‌ പ്രധാന കാര്യം. പല കാരണങ്ങള്‍കൊണ്ട്‌ കുട്ടികളില്‍ ഡിപ്രഷന്‍ ഉണ്ടാകാം. മാതാപിതാക്കളുടെയോ പ്രിയപ്പെട്ടവരുടെയോ നഷ്ടം, സ്‌കൂളിലെ നിസാര പ്രശ്‌നങ്ങള്‍, ഏകാന്തത, ശാരീരികമായോ മാനസികമായോ ലൈംഗികമായോ ഉണ്ടായ ചൂഷണം, പരീക്ഷകളിലെ പരാജയം അങ്ങനെ ചെറുതും വലുതുമായ അനേകം കാരണങ്ങളുണ്ട്‌ കുട്ടികളിലെ ഡിപ്രഷന്‌. കുട്ടികളില്‍ ഡിപ്രഷന്‍ ഉണ്ടായാല്‍ പഠനത്തില്‍ താല്‌പര്യം കുറയാറുണ്ട്‌. കളികളിലും മറ്റും പങ്കുചേരാതെ ഉദാസീന മനോഭാവമായിരിക്കും കാണിക്കുക. ആത്മവിശ്വാസം നഷ്ടപ്പെടുന്ന കുട്ടികള്‍ ചിലപ്പോള്‍ ആത്മഹത്യാ പ്രവണത വരെ കാണിക്കുന്നു. പലപ്പോഴും ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍ ഈ സ്വഭാവവിശേഷങ്ങള്‍ ഇതിനുമുമ്പ്‌ കാണിച്ചിട്ടുണ്ടാകാം. പലപ്പോഴും ഈ വിഷയം പരിഗണിക്കാതെ പോകുന്നതാണ്‌ പിന്നീട്‌ പലരുടെയും ജീവന്‍തന്നെ നഷ്ടമാകുവാന്‍ കാരണമാകുന്നത്‌. എന്നാല്‍ കൗമാരക്കാരില്‍ ഭൂരിപക്ഷവും ഇത്തരത്തില്‍ ചില സ്വഭാവങ്ങള്‍ ചില സമയങ്ങളില്‍ കാണിക്കുക സാധാരണമാണ്‌. ഇതിന്റെ അര്‍ത്ഥം അവര്‍ ഡിപ്രസ്‌ഡാണെന്നല്ല. എന്നാല്‍ ഈ പ്രവണത കൂടുതലായി കാണിച്ചാല്‍ കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന്‌ അനുമാനിക്കാം. മാതാപിതാക്കള്‍ തന്നെയാണ്‌ കുട്ടിയെ പഴയ സ്വാഭാവത്തിലേയ്‌ക്ക്‌ തിരിച്ചുകൊണ്ടു വരേണ്ടത്‌. കുട്ടികളില്‍ ആദ്യം ആത്മവിശ്വാസം വളര്‍ത്തണം. ആവശ്യമെങ്കില്‍ കൗണ്‍സിലിംഗും നല്‌കാം. കലാ-കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാം. ഫാമിലി തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ഗ്രൂപ്പ്‌ വര്‍ക്ക്‌ തുടങ്ങിയവയും നല്‌കാം. തുടക്കത്തില്‍ മനസിലാക്കി കുട്ടിയെ മാനസിക പക്വതയുള്ളവരായി വളരാന്‍ സഹായിച്ചാല്‍ ഭാവിയില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള മാനസിക പ്രശ്‌നങ്ങളില്‍ നിന്നു രക്ഷപ്പെടാം.