Breaking News

Trending right now:
Description
 
Dec 07, 2013

ഗ്ലോബല്‍ ആയൂര്‍വേ ഫെസ്റ്റിവല്‍ കൊച്ചിയില്‍

image ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍(ജിഎഎഫ്‌) 2014നു ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കും. ഇതോടനുബന്ധിച്ച്‌ ആരോഗ്യ എക്‌സ്‌പോയുടെ രണ്ടാം പതിപ്പും നടക്കും. ഫെബ്രുവരി 20നു തുടങ്ങുന്ന മേള 24നു സമാപിക്കും. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ്‌ ആന്‍ഡ്‌ സോഷ്യല്‍ ആക്‌്‌ഷന്‍(സിസ്സ), സംസ്ഥാന സര്‍ക്കാര്‍, വിവിധ ആയുര്‍വേദ കൂട്ടായ്‌മകളായ എഎംഎഐ, എഎംഎംഒഐ, എഎച്ച്‌എംഎ, കെഐഎസ്‌എംഎ, എഡിഎംഎ എന്നിവയുടെ ആഭിമുഖ്യത്തിലാണു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്‌. 35 രാജ്യങ്ങളില്‍ നിന്നായി നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. പകര്‍ച്ചവ്യാധികള്‍ സമൂഹത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം കണക്കിലെടുത്തു പൊതുജനാരോഗ്യത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക്‌ എന്ന വിഷയമാണ്‌ ഇത്തവണത്തെ ജിഎഎഫിന്റെ മുഖ്യപ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നതെന്നു സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആയുര്‍വേദത്തിന്റെ തനതു പാരമ്പര്യം വിളിച്ചോതുന്ന മെഗാ എക്‌സിബിഷന്‍, ശില്‌പശാലകള്‍, പ്രയോഗിക പ്രദര്‍ശനങ്ങള്‍, സയന്‍സ്‌ എന്നിവയും ജിഎഎഫ്‌ 2014ന്റെ ഭാഗമായിരിക്കും. ആയുര്‍വേദ കോളജ്‌ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന ആയുര്‍വേദ ക്ലിനിക്കുകളും ആയുര്‍വേദ എഡ്യൂക്കേഷന്‍ എക്‌സ്‌പോയും ഉണ്ടാകും. സാംസ്‌കാരിക പരിപാടികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, റോഡ്‌ ഷോ, ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോഗ്രഫി മത്സരം എന്നിവയും മേളയുടെ ഭാഗമായി നടക്കും.