Breaking News

Trending right now:
Description
 
Dec 07, 2013

സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ എക്‌സലന്‍സ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

image സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആറു പ്രമുഖരെ ആദരിക്കുന്നു. ഡിഎംആര്‍സി മുന്‍ എംഡി പദ്‌മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരന്‍, കവി പദ്‌മവിഭൂഷണ്‍ ഒ.എന്‍.വി. കുറുപ്പ്‌, ഗായകന്‍ പി. ജയചന്ദ്രന്‍, കാന്‍സര്‍ രോഗ ചികിത്സാ വിദഗ്‌ധന്‍ ഡോ. വി.പി. ഗംഗാധരന്‍, ചലച്ചിത്രതാരവും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ്‌, വി-ഗാര്‍ഡ്‌ ചെയര്‍മാന്‍ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി എന്നിവരെയാണ്‌ ആദരിക്കുന്നത്‌. ബാങ്കിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ചു 2009ല്‍ നടന്ന ചടങ്ങില്‍ കെ.ജെ. യേശുദാസ്‌, അടൂര്‍ ഗോപാലകൃഷ്‌ണന്‍, എം.എ. യൂസഫലി, വര്‍ഗീസ്‌ കുര്യന്‍, ഡോ. കെ.എം. ചെറിയാന്‍ എന്നിവരെ ആദരിച്ചിരുന്നു. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡാണ്‌ പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്‌. ഒരു ലക്ഷം രൂപയുടെ കാഷ്‌ അവാര്‍ഡും പ്രശംസാപത്രവുമാണു സമ്മാനിക്കുക. ബാങ്കിന്റെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ ബ്രാന്‍ഡ്‌ അംബാസഡര്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. 2014 ഫെബ്രുവരി ഒന്നിന്‌ വൈകീട്ട്‌ നാലിന്‌ തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിലാണു ചടങ്ങു നടക്കുകയെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ്‌ അറിയിച്ചു.