Breaking News

Trending right now:
Description
 
Dec 07, 2013

നെല്‍സണ്‍ മണ്ടേലയുടെ വേര്‍പാടില്‍ ഡബ്ലു.എം.സി അനുശോചിച്ചു

Mathew Moolacheril
image


ഡാലസ്: നോബല്‍ പ്രൈസ് ജേതാവും, ആഫ്രിക്കയുടെ ഗാന്ധിയും, രക്ഷകനും മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡാലസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. 

കറുത്തവനാണെങ്കിലും വെളുത്തവനാണെങ്കിലും മനുഷ്യനെ ഒരുപോലെ കാണുവാന്‍ സാതന്ത്ര്യസ്നേഹിയും ഭരണകര്‍ത്താവുമായിരുന്നും മണ്ടേല. വെള്ളക്കാരുടേ വര്‍ണ്ണവിവേചനത്തില്‍ നിന്നും കറുത്ത വര്‍ഗ്ഗക്കാരുടെ മോചനത്തിനായി മണ്ടേല അനുഭവിച്ച ത്യാഗം അസാധാരണവും, മാതൃകാപരവുമാണെന്ന് പ്രമേയത്തെ അടിസ്ഥാനമാക്കി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് പി.സി മാത്യു നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചു. റീജിയന്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്ജ് കൃതജ്ഞത പ്രകാശിപ്പിച്ചു.