Breaking News

Trending right now:
Description
 
Dec 07, 2013

തമാശയ്‌ക്കു വിലക്കില്ല...

അനില്‍വാര്യര്‍
image പ്രസംഗവേദികളില്‍ പരസ്‌പരം കടിച്ചുകീറുന്ന പാര്‍ട്ടിനേതാക്കളെ കാണുമ്പോള്‍ ജനം അന്തംവിടും. ഹോ, ഇത്രയ്‌ക്ക്‌ ഇത്രയ്‌ക്കാണെങ്കില്‍ ഇവര്‍ നേരിട്ടുകണ്ടാല്‍ എന്തായിരിക്കും അവസ്ഥ എന്നു മനസില്‍ പറയും. പാര്‍ട്ടിവ്യത്യാസത്തിന്‌ അപ്പുറം പല രാഷ്ട്രീയ നേതാക്കളും സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്‌. പാര്‍ട്ടിരഹസ്യങ്ങള്‍ മുറുകെപ്പിടിക്കുമ്പോഴും നേരില്‍ കാണുമ്പോള്‍ അലോഹ്യമൊന്നുമില്ലാതെ ഇടപെടാന്‍ അവര്‍ക്കു കഴിയുന്നുവെന്നത്‌ സാധാരണക്കാര്‍ക്ക്‌ പലപ്പോഴും അറിയില്ല. ഈ ചിത്രം തന്നെ അതിനു തെളിവ്‌.



ഒരു ഉഗ്ര പ്രതിജ്ഞയുടെ പേരിലാണ്‌ പന്ന്യന്‍ രവീന്ദ്രന്‍ മുടി നീട്ടിവളര്‍ത്തിത്തുടങ്ങിയത്‌. എന്നാല്‍, മുന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനും വിശ്രുത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണനും ഇത്തരം പ്രതിജ്ഞകളുടെ കഥയൊന്നും പറയാനില്ല. മുടിയില്ലാത്ത ഇവരെക്കുറിച്ച്‌ ആര്‍ക്കും ചിന്തിക്കാനും കഴിയില്ല. മലയാളികള്‍ക്കു സുപരിചതരായ മൂന്ന്‌ നീണ്ട മുടിക്കാരുടെ ചിത്രമാണ്‌ ഇതോടൊപ്പം.