Breaking News

Trending right now:
Description
 
Dec 07, 2013

മലാലയ്‌ക്ക്‌ യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം

image പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്‌ദമുയര്‍ത്തിയതിനു താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാല യൂസഫ്‌സായിക്ക്‌ 2013-ലെ യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം. നെല്‍സണ്‍ മണ്ടേലയും മുന്‍ യുഎസ്‌ പ്രസിഡന്റ്‌ ജിമ്മി കാര്‍ട്ടറും പോലുള്ള പ്രഗത്ഭര്‍ നേടിയിട്ടുള്ള പുരസ്‌കാരമാണ്‌ മലാലയ്‌ക്ക്‌ ലഭിച്ചത്‌. ഈ മാസം 10 ന്‌ മനുഷ്യാവകാശ ദിനത്തിന്റ ഭാഗമായി യുഎന്‍ ആസ്ഥാനത്ത്‌ സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയില്‍ പുരസ്‌കാരം നല്‍കും. മലാലയ്‌ക്കൊപ്പം മറ്റു നാലു പേര്‍ കൂടി അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്‌കാരത്തിന്‌ അര്‍ഹരായിട്ടുണ്ട്‌. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്‌നത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്‌ പുരസ്‌കാരം നല്‍കുന്നതെന്നും അന്താരാഷ്‌ട്ര സമൂഹത്തിന്റെ ആദരവാണ്‌ ഇതിലൂടെ അവരെ അറിയിക്കുന്നതെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാക്കിസ്ഥാനിലെ സ്വാത്‌ താഴ്‌വരയില്‍ വെച്ചാണ്‌ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മലാലയെ സ്‌കൂളിലേക്കുള്ള യാത്രയില്‍ ബസ്‌ തടഞ്ഞുനിര്‍ത്തി താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്‌. തലയോട്ടിയില്‍ വെടിയേറ്റ മലാലയെ ബ്രിട്ടനിലെത്തിച്ച്‌ വിദഗ്‌ധ ചികിത്സ നല്‍കിയാണ്‌ ജീവന്‍ രക്ഷിച്ചത്‌. ഇക്കുറി സമാധാന നൊബേലിനും മലാലയുടെ പേര്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.