Breaking News

Trending right now:
Description
 
Oct 24, 2012

ഒരാഴ്‌ചയ്‌ക്കുള്ളില്‍ 21200 പേര്‍ ആള്‍ട്ടോ 800 ബുക്ക്‌ചെയ്‌തു

image മാരുതി സുസുകിയുടെ ഏറ്റവും പുതിയ കാര്‍ ആള്‍ട്ടോ 800 ന്‌ രാജ്യവ്യാപകമായി വന്‍വരവേല്‍പ്പ്‌. വിപണിയിലിറങ്ങി ഒരാഴ്‌ചയ്‌ക്കുള്ളില്‍ 21,200 പേരാണു കാര്‍ ബുക്ക്‌ ചെയ്‌തത്‌. ഉത്‌സവകാലം പരമാവധി മുതലെടുക്കാനാണു കമ്പനിയുടെ തീരുമാനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌്‌ മാരുതി സുസുകിയുടെ ബുക്കിംഗില്‍ 15% വര്‍ധന പ്രകടമായിട്ടുണ്ട്‌. വിവിധ മോഡലുകളുടെ ബുക്കിംഗ്‌ വര്‍ധിച്ചിട്ടുണ്ടെങ്കിലും ആള്‍ട്ടോ 800 നാണു മികച്ച പ്രതികരണമെന്നു കമ്പനി അറിയിച്ചു. കേരളത്തില്‍ മലപ്പുറത്തെ കോട്ടക്കുന്നിലുള്ള ഒരു ഷോറൂമില്‍ ഒറ്റ വില്‌പനയിലൂടെ 200 പേരാണു കാര്‍ സ്വന്തമാക്കിയത്‌. നഗര, ഗ്രാമീണ മേഖലകളില്‍ നിന്ന്‌ ഒരുപോലെ ബുക്കിംഗ്‌ ലഭിക്കുന്നുണ്ട്‌. കാര്‍ വിപണിയിലിറക്കുന്നതിനു മുമ്പ്‌ 10,000 ബുക്കിംഗ്‌ ലഭിച്ചിരുന്നു. ഉപയോക്‌താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഷോറൂമുകളില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കുന്നുണ്ട്‌.