Breaking News

Trending right now:
Description
 
Dec 06, 2013

ഭൂമിയില്‍ നക്ഷത്രവിളക്ക്‌ തെളിയിക്കാന്‍ അമ്മയില്ല, വഴിക്കാട്ടിയായി അമ്മനക്ഷത്രം അങ്ങ്‌ വാനിലേക്ക്‌

image

വയൂണും വരുണും അച്ഛനും അമ്മയ്‌ക്കുമൊപ്പമാണ്‌ ക്രിസ്‌മസിന്‌്‌ നാട്ടില്‍ എത്തി ഒത്തിരി കാര്യങ്ങള്‍ ചെയ്യണമെന്ന്‌ ആഗ്രഹിച്ചിരുന്നതാണ്‌. പാതിരാവിലെ ക്രിസ്‌മസ്‌ അപ്പൂപ്പനും പുല്‍ക്കൂടും നക്ഷത്രവിളക്കുകളും അങ്ങനെ നൂറു സ്വപ്‌നങ്ങള്‍. എന്നാല്‍ അവരുടെ അമ്മ നക്ഷത്ര വിളക്കു ഇന്നലെ എന്നന്നേക്കുമായി അണഞ്ഞു. ഇനി വാനില്‍ കുഞ്ഞു നക്ഷത്രമായി മിന്നി തിളങ്ങും.

യെമനിലെ സനായിലുണ്ടായഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ്‌ രേണുവും കുടുംബവും ഡിസംബര്‍ ഇരുപതിന്‌ നാട്ടിലേക്ക്‌ വരാനിരിക്കെയാണ്‌ മരണം രേണുവിന്റെ ജീവിതം കവര്‍ന്നത്‌. രേണുവിന്റെ ഭര്‍ത്താവ്‌ യെമനിലെ അമേരിക്കന്‍ കമ്പനിയില്‍ സോഫ്‌റ്റവയര്‍ എഞ്ചീനിയറാണ്‌. കോട്ടയം മണിമല പുതുപ്പറമ്പില്‍മോളിയുടെയുംമാത്യുവിന്റെയും മകളായ രേണു ഏഴു വര്‍ഷമായി കുടുംബമായി യെമനിലാണ്‌ താമസിച്ചിരുന്നത്‌.
ഡിസംബര്‍ 10ന്‌ രേണുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കും. ശവസംസ്‌കാരം നെടുമ്പുറം ചാല്‍ സെന്റ്‌ സെബാസ്റ്റ്യാന്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും. നീതു ( മസ്‌ക്കറ്റ്‌), റോബിന്‍ (യുഎസ്‌എ) എന്നിവര്‍ സഹോദരങ്ങളാണ്‌. വരുണും വയൂണുമാണ്‌ മക്കള്‍.
സനായിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. 167 പേര്‍ക്കാണ്‌ ആക്രമണത്തില്‍ പരുക്കേറ്റത്‌.
വെള്ളിയും ശനിയും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ആവധിയായതിനാലാണ്‌ മൃതദേഹം കൊണ്ടു വരുന്നത്‌ രണ്ടുദിവസം താമസിക്കുന്നതെന്ന്‌ വിദേശകാര്യലേഖകന്‍ അറിയിച്ചു.